ADVERTISEMENT

വൈപ്പിൻ ∙ കടൽക്ഷോഭം കടൽക്ഷോഭം മൂലം കടൽവെള്ളം കരയിലേക്ക് ഒഴുകുന്ന എടവനക്കാട് തീരത്ത് താൽകാലിക പരിഹാരമായ ജിയോ ബാഗ്‌ നിരത്തൽ തുടങ്ങി. ജില്ലാ ദുരന്തനിവാരണ സമിതി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പഴങ്ങാട് പടിഞ്ഞാറു ഭാഗത്ത് ജിയോ ഭിത്തി ഇടിഞ്ഞ മേഖലയിലാണ് വീണ്ടും ജിയോ ബാഗുകൾ നിരത്തിത്തുടങ്ങിയത്.

കടൽഭിത്തി തകർന്ന് കിടക്കുന്ന മേഖലയിൽ തീരദേശ റോഡും കവിഞ്ഞ് വെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകാതിരിക്കാൻ വേണ്ടിയാണ് ജിയോ ബാഗുകൾ നിരത്തുന്നത്. എന്നാൽ ശക്തമായ കടൽ തിരകൾ താങ്ങാനുള്ള ശക്തി ജിയോ ബാഗുകൾക്കില്ലെന്നും കാലവർഷം അവസാനിക്കും മുൻപേ ഇവയെയെല്ലാം കടൽ കവരുകയാണ് പതിവെന്നും തീരദേശ വാസികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com