ADVERTISEMENT

പെരുമ്പാവൂർ ∙ ഗവ ഗേൾസ് ഹൈസ്കൂളിന് കൈമാറിയ പുതിയ സ്കൂൾ ബസ് പഞ്ചറൊട്ടിച്ച നിലയിലും ബോഡി ഉൾപ്പെടെ പാച്ച് വർക്ക് ചെയ്തു പെയ്ന്റടിച്ച  നിലയിലും. കാലപ്പഴക്കം ചെന്നതെന്ന ആരോപണം ഉയർന്നതോടെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇടപെട്ട്  ഷോറൂമിൽ തിരികെ നൽകുകയും പുതിയ ബസ് ആവശ്യപ്പെടുകയും ചെയ്തു. ജൂൺ 22നാണ് എംഎൽഎ ബസ് കൈമാറിയത്. ടയർ പഞ്ചറായതിനെ തുടർന്നു പരിശോധിച്ചപ്പോൾ പിന്നിലെ ടയറിലെ ഒരു ട്യൂബിൽ നാലു സ്ഥലത്തും മറ്റൊന്നിൽ മൂന്നിടത്തും പഞ്ചറൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് പുല്ലുവഴിയിലെ ഷോറൂമിൽ ചെന്നപ്പോൾ ഓയിൽ, ഗ്രീസ് എന്നിവ ഉണ്ടായിരുന്നില്ല. എംഎൽഎ, നഗരസഭാധ്യക്ഷൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്നിവരെ അറിയിച്ചശേഷം പിടിഎയുടെ നേതൃത്വത്തിൽ കാക്കനാടുള്ള ഷോറൂമിലേക്കു ബസ് തിരികെ നൽകി. 

വിദ്യാർഥികളുമായി പോകുമ്പോഴാണു പഞ്ചറായത്. അത് ശരിയാക്കിയപ്പോൾ ബ്രേക്കില്ലാതെ വഴിയിൽ കിടന്നു. പിന്നീടുള്ള പരിശോധനയിലാണു സ്റ്റെപ്പിനിയായി നൽകിയ ടയർ തുള വീണ നിലയിലും വാഹനത്തിന്റെ മുകളിലെ ഷീറ്റ് വേൾഡ് ചെയ്ത് ഘടിപ്പിച്ച നിലയിലും നിലവാരം കുറഞ്ഞ രീതിയിൽ വാതിലുകൾ ഘടിപ്പിച്ച നിലയിലും കണ്ടത്. മോട്ടർ വാഹന വകുപ്പിൽ റജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ 2500 കിലോമീറ്റർ ഓടിയതായി കണ്ടെത്തി. വാഹനം 4500 കിലോമീറ്റർ ഓടിയാൽ സർവീസ് ചെയ്യണം. ഇത്രയും കിലോമീറ്റർ ആര് ഓടിച്ചു എന്നത് വ്യക്തമല്ല. സംഭവം ചർച്ച ചെയ്യാൻ എംഎൽഎയുടെ നേതൃത്വത്തിൽ 12ന് യോഗം വിളിച്ചിട്ടുണ്ട്.  ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതി പ്രകാരം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം ചെലവിൽ 32 സീറ്റ് ബസാണ് സ്കൂളിനു നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com