ADVERTISEMENT

എളങ്കുന്നപ്പുഴ∙ കൊച്ചി തീരക്കടലിൽ നത്തോലിച്ചാകര. നൂറു കണക്കിനു ചെറുവള്ളങ്ങൾ നത്തോലിയുമായി തീരത്തടുത്തു. വില ഗണ്യമായി കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക്  നിരാശക്കിടയാക്കി. ഹാർബറിൽ കിലോഗ്രാമിന്  50 മുതൽ 80 രൂപ വരെയുണ്ടായിരുന്നത് 20 മുതൽ 30 രൂപ വരെയായി ഇടിഞ്ഞു. പ്രാദേശിക മാർക്കറ്റുകളിൽ ഇന്നലെ 2 കിലോ 100 രൂപയ്ക്കാണ് വിറ്റത്. ചെല്ലാനം ഹാർബറിൽ കൂടുതൽ വള്ളങ്ങൾ അടുത്തതോടെ അവിടെ വിലയിടിഞ്ഞതിനെ  തുടർന്ന് ഈ വള്ളങ്ങൾ കൂട്ടത്തോടെ  കാളമുക്ക് ഹാർബറിലേക്ക് എത്തി. ഏറെ നേരം കാത്ത് കിടന്നാണ്  വള്ളങ്ങൾ ഹാർബറിൽ അടുത്ത് മീൻ വിറ്റത്. പ്രാദേശിക മാർക്കറ്റിലേക്കുള്ളത് നീക്കിയുള്ളവ  കച്ചവടക്കാർ തമിഴ്‌നാട്ടിലെ ഫിഷ് ഫുഡ്  നിർമിക്കുന്ന ഫാക്ടറികളിലേക്കാണ് അയച്ചത്.

English Summary:

Hundreds of Small Boats Flood Kochi Coast with Natholi, Prices Plummet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com