ADVERTISEMENT

കണ്ണമാലി∙ തോടുകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ  നടപടി സ്വീകരിക്കാൻ കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർദേശം നൽകി. ചെല്ലാനം പഞ്ചായത്തിലെ 8–ാം വാ൪ഡിലെ പരാത്തൻവീട് തോട്, 9–ാം വാ൪ഡിലെ സെന്റ് മേരീസ് സ്കൂളിന് തെക്കോട്ടുള്ള തോട് എന്നിവയിലെ കയ്യേറ്റങ്ങളാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുക. കടലിലേക്ക് വെള്ളം ഒഴുകി പോകുന്നത് തടസ്സപ്പെടുത്തുന്ന വിധത്തിലാണ് തോടുകളിൽ കയ്യേറ്റം. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനു സ൪വേയറെ  നിയോഗിക്കാനും കലക്ടർ നിർദേശിച്ചു. കടൽക്കയറ്റത്തിൽ തക൪ന്ന വീടുകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത വിഷയം പരിശോധിക്കാൻ കൊച്ചി തഹസിൽദാർക്കു നി൪ദേശം നൽകി. തീരപ്രദേശത്തെ കരിങ്കല്ലുകൾ മാറ്റുന്നതിന് നടപടി സ്വീകരിക്കും. 

ഇതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ നി൪ദേശം നൽകി. ചെല്ലാനം ഒന്നാം വാ൪ഡിൽ തോട്ടിലെ ഒഴുക്ക് സുഗമമാക്കാനും തീരുമാനമായി. മൂന്നാം വാ൪ഡിൽ തകർന്നു കിടക്കുന്ന റീട്ടെയ്നിങ് ഭിത്തി പുന൪നി൪മിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തും. കണ്ണമാലി കടൽക്കയറ്റവുമായി ബന്ധപ്പെട്ടു ചേംബറിൽ നടന്ന യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, വൈസ് പ്രസിഡന്റ് മേരി സിംല, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ട൪ വി.ഇ.അബ്ബാസ്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാ൪ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com