ADVERTISEMENT

കൊച്ചി ∙ ബസിനു മുന്നിൽ നിർത്തിയ കാർ മാറ്റാൻ ഹോൺ മുഴക്കിയതിന് കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ സുബൈറിനാണ് കാർ ഡ്രൈവറുടെ മർദനമേറ്റത്. പിറവം സ്വദേശിയായ അഭിനവ് എന്നയാളാണ് വാഹനമോടിച്ചിരുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ മുത്തശ്ശി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

എറണാകുളത്ത് നിന്ന് കട്ടപ്പനയ്ക്കു പോകുന്ന ബസിന്റെ ഡ്രൈവറാണ് സുബൈർ. രാവിലെ ഏഴരയോടെ തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിനു കടന്നു പോകാൻ കഴിയാത്ത വിധം KL 01 AX 4444 എന്ന നമ്പറിലുള്ള ഇന്നോവ കാർ നിർത്തിയത്. തുടർന്ന് ഹോൺ മുഴക്കിയപ്പോള്‍ ഗ്ലാസ് താഴ്ത്തി എന്താണെന്ന് കൈ കൊണ്ട് കാർ ഡ്രൈവർ ആംഗ്യം കാണിച്ചെന്ന് സുബൈർ പറയുന്നു. അവിടെ നിന്ന് ബസ് എടുത്ത് മുമ്പിലുള്ള സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റുമ്പോൾ പെട്ടെന്ന് കാർ കൊണ്ടുവന്നു നിർത്തി ഡ്രൈവർ ഇറങ്ങി വന്നെന്ന് സുബൈർ പറയുന്നു. കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിച്ചു കൊണ്ട് തന്റെ മുഖത്തിനിട്ടും കൈക്കും അടിച്ചു എന്നും അദ്ദേഹം പറഞ്ഞു.

എല്ലാം പെട്ടെന്നായതിനാൽ പ്രതികരിക്കാൻ പോലും പറ്റിയിയില്ലെന്ന് സുബൈർ പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ സുബൈറിനെ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹന ഉടമയ്ക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

KSRTC Driver Assaulted in Kochi for Honking at Obstructive Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com