ADVERTISEMENT

കളമശേരി∙ എച്ച്‌എംടി ജംക്‌ഷനിൽ യാത്രക്കാരെ ഓടിച്ചു വലയ്ക്കുകയാണു സ്വകാര്യ ബസുകൾ. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ ഉച്ചയ്ക്കു 2നു ശേഷം പ്രവൃത്തി ദിവസങ്ങളിൽ ദിവസവും ഇതാണവസ്ഥ. മത്സര ഓട്ടം യാത്രക്കാരുടെ ജീവനും ഭീഷണിയാണ്. അപകടമൊഴിവാകുന്നതു യാത്രക്കാരുടെ ഭാഗ്യം കൊണ്ടു മാത്രമാണ്. അപകടങ്ങളുണ്ടായാൽ യാത്രക്കാരനെ പഴി പറഞ്ഞും ഭീഷണിപ്പെടുത്തിയും ബസ് ജീവനക്കാർ രക്ഷപ്പെടുന്നു.

9ന് ഉച്ചയ്ക്കു 2.10ന് എറണാകുളം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സ്വകാര്യ ബസിൽ കയറിപ്പറ്റാനുള്ള ശ്രമത്തിനിടയിൽ ബസിന്റെ പടിയിൽ നിന്നു റോഡിൽ വീണ യാത്രക്കാരൻ പിൻചക്രങ്ങൾ കയറാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാർ കയറുന്നതിനു മുൻപേ ബസ് മുന്നോട്ടെടുക്കുന്നത് ഇവിടെ പതിവാണ്. വിദ്യാർഥികൾ കയറുന്നതു തടയാൻ ബസുകൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു ദൂരെ മാറ്റി നിർത്തുന്നതാണു രീതി. വിദ്യാർഥികളും മുതിർന്നവരും ഓടിയെത്തി കയറുന്നതിനു മുൻപായി ബസ് മുന്നോട്ടെടുക്കുകയും ചെയ്യും. 

സ്നേഹിച്ച് കൊല്ലൽ;  പെരുവഴിയിലായ വിദ്യാർഥികളെ സ്കൂളിൽ എത്തിച്ചു സ്വകാര്യബസ് ജീവനക്കാർ
കുറുപ്പംപടി ∙ സ്കൂൾ ബസ് കേടായി പെരുവഴിയിലായ വിദ്യാർഥികൾക്കു തുണയായി സ്വകാര്യ ബസ് ജീവനക്കാർ. 
എംജിഎം എച്ച്എസ്എസിലെ വിദ്യാർഥികളെയാണു ‘യാത്രാസ്’ എന്ന ബസ് ജീവനക്കാർ സഹായിച്ചത്. രാവിലെ പുന്നയം ക്ഷേത്രത്തിനു സമീപം കനാൽ ബണ്ട് റോഡിലെ ചെളിയിൽ സ്കൂൾ ബസ് പെടുകയായിരുന്നു.

‘യാത്രാസ്’ ബസ് കുറുപ്പംപടി എംജിഎം സ്കൂളിലെ വിദ്യാർഥികളെ സ്കൂളിൽ എത്തിച്ചപ്പോൾ.(വിഡിയോ ദൃശ്യം).
‘യാത്രാസ്’ ബസ് കുറുപ്പംപടി എംജിഎം സ്കൂളിലെ വിദ്യാർഥികളെ സ്കൂളിൽ എത്തിച്ചപ്പോൾ.(വിഡിയോ ദൃശ്യം).

കോരിച്ചൊരിയുന്ന മഴയിൽ എന്തു ചെയ്യണമെന്നറിയാതെ കുട്ടികളും ഡ്രൈവറും ആയയും നിന്നപ്പോഴാണു വേങ്ങൂർ അമ്പലം - പുന്നയം - അശമന്നൂർ - കുറുപ്പംപടി–പെരുമ്പാവൂർ - ആലുവ റൂട്ടിൽ ഓടുന്ന ‘യാത്രാസ്’ ബസ് എത്തിയത്. സ്കൂൾ ബസ് ഡ്രൈവർ സ്വകാര്യ ബസ് ഡ്രൈവറോടു കാര്യം പറഞ്ഞു.‘ അതിനെന്താ ചേട്ടാ, പിള്ളേരെ ഈ ബസിലേക്ക് കേറ്റിക്കോ.

മഴയല്ലേ, ഞങ്ങൾ സ്കൂളിൽ എത്തിച്ചേക്കാം’ എന്നായിരുന്നു ‘യാത്രാസ്’ ബസ് ജീവനക്കാർ പറഞ്ഞത്. കുട്ടികളെയും ആയയെയും ബസിൽ കൃത്യ സമയത്ത് സ്കൂളിലെത്തിച്ചു. സ്വകാര്യ ബസ് ജീവനക്കാരായ അമലിനും ഗോപിക്കും ബിഗ് സല്യൂട്ട് നൽകിയാണു കുട്ടികൾ നന്ദി അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com