ADVERTISEMENT

കോലഞ്ചേരി ∙ ടൗണിൽ ഓട നിറഞ്ഞ് റോഡിലൂടെയും നടപ്പാതയിലൂടെയും ഒഴുകുന്നു. മലിന ജലത്തിൽ ചവിട്ടിയുള്ള യാത്ര സാംക്രമിക രോഗങ്ങൾ പടരാൻ ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ജംക്‌ഷനിൽ കെന്നഡി ടെക്സ്റ്റയിൽസിനു മുൻപിലാണ് മലിന ജലം റോഡിലൂടെ ഒഴുകുന്നത്. ടൗണിലെ ഓട ശുചീകരിച്ചിട്ട് 25 വർഷത്തിൽ ഏറെയായി. ഓടയിൽ മാലിന്യം നിറഞ്ഞിട്ട് വർഷങ്ങളായി. മലിന ജലം ഒഴുകിപ്പോകാൻ ഇടമില്ലാതായതോടെ കോൺക്രീറ്റ് സ്ലാബുകൾ നടപ്പാതയിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടുണ്ട്. 

സ്ലാബുകൾക്ക് ഇടയിലുള്ള വിടവിലൂടെയാണ് മലിന ജലം പ്രവഹിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അധികൃതരുടെ നിസ്സംഗതയാണ് മലിന ജലം റോഡിലൂടെ ഒഴുകുന്നതിനു കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. എലിപ്പനി ഉൾപ്പെടെ മലിന ജലത്തിൽ നിന്ന് പടരുന്ന രോഗങ്ങൾ മേഖലയിൽ വർധിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com