ADVERTISEMENT

കൊച്ചി∙ മോഷ്ടിച്ച സ്വർണവുമായി മുങ്ങിയയാൾ പിടിയിൽ. വാലുമ്മൽ റോഡിൽ വലിയകുളങ്ങരയിൽ പോൾ ജെയിംസിന്റെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യവേ വീട്ടിനുള്ളിലെ അലമാരയിൽ നിന്നും മോഷ്ടിച്ച സ്വർണവുമായി മുങ്ങിയ കോട്ടയം എരുമേലി കനകപ്പലം സ്വദേശി സുനിൽ ചെറിയാൻ ആണ് പിടിയിലായത്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെയും സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ ബൈജു, പോൾ മൈക്കിൾ, സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥനായ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സിജോമോൻ എന്നയാള്‍ക്കായി തിരച്ചിൽ തുടരുന്നു. 

മോഷ്ടിച്ച സ്വർണത്തിൽ നിന്നും കുറച്ച് ഇടപ്പള്ളിയിലുള്ള ജ്വല്ലറിയിൽ 2,44,100 രൂപയ്ക്ക് വിറ്റിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വർണം വിറ്റുകിട്ടിയ പണവുമായി കേരളത്തിലും തമിഴ്നാട്ടിലും ഗോവയിലും കർണാടകയിലും ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. വർഷങ്ങളായി പ്രതി വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി പൊലീസ് സംശയിക്കുന്നു. നിലവിൽ തമിഴ്നാട് പൊലീസ് അന്വേഷിച്ചുവരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com