ADVERTISEMENT

കൊച്ചി∙ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ വിഡിയോ ഗാനം പങ്കുവച്ച് രാഹുൽ ഗാന്ധി. ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ കൂടിയാണ് രാഹുൽ ഗാന്ധി വിഡിയോ പങ്കുവച്ചത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

വിഡിയോ ഗാനം രചിച്ചിരിക്കുന്നത് ഹരി നാരായണനും സംഗീത സംവിധാനം നിർവഹിച്ചത് ഷിജോ ഫിലിപ്പും പാടിയിരിക്കുന്നത് മധു ബാലകൃഷ്ണനുമാണ്. സംവിധായകൻ അരുൺ ഗോപി സംവിധാനവും ഓർക്കസ്ട്രേഷനും നിർവഹിച്ചു. വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com