ADVERTISEMENT

ട്രെയ്നർ  കോഴ്സ്
പെരുമ്പാവൂർ ∙ സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയിൽ സ്കിൽ ഹബ് പദ്ധതിയിലൂടെ സൗജന്യ തൊഴിൽ പരിശീലനത്തിനായി പഴ്സനൽ  ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പു വരുത്തിയതിനു ശേഷം, എറണാകുളം കുറുപ്പംപടി ഡയറ്റ് ക്യാംപസിനു സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലെത്തി അഡ്മിഷൻ എടുക്കാം. പ്രായ പരിധി 18-45 വയസ്സ്. 9605517386,8606923176. https://forms.gle/uRxYDuJMMK1ra33BA.

അഡ്മിഷൻ തുടരുന്നു
പറവൂർ ∙ മാല്യങ്കര എസ്എൻഎംഐഎംടി എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ഏതാനും മാനേജ്മെന്റ്, എൻആർഐ സീറ്റുകളിലേക്ക് ബിടെക് അഡ്മിഷൻ തുടരുന്നു. 91885 57142.

സ്പോട് അഡ്മിഷൻ
‌പറവൂർ ∙ മാല്യങ്കര എസ്എൻഎംഐഎംടി എൻജിനീയറിങ്, പോളിടെക്നിക് കോളജുകളിലെ ബിടെക്, ഡിപ്ലോമ കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് 27ന് 9.30 മുതൽ 3 വരെ ഞാറക്കൽ എസ്എൻ ഓഡിറ്റോറിയത്തിൽ സ്പോട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി നേരിട്ട് ഹാജരാകുക. മികച്ച പഠനനിലവാരം പുലർത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ സ്കീമുകൾ ലഭ്യമാണ്. അർഹരായവർക്ക് മറ്റു സ്കോളർഷിപ്പുകളും ലഭിക്കും. 91885 57142 (ബിടെക്), 91887 83360 (ഡിപ്ലോമ).
പറവൂർ ∙ പുത്തൻവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, വെബ് ആൻഡ് മൊബൈൽ ടെക്നോളജി എന്നീ സ്പെഷലൈസേഷനോട് കൂടിയ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്സിലും ഫിനാൻസ് ആൻഡ് ടാക്സേഷൻ, കോ–ഓപ്പറേഷൻ എന്നീ സ്പെഷലൈസേഷനോട് കൂടിയ ബികോം കോഴ്സിലും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ ഓഗസ്റ്റ് 2നകം കോളജുമായി ബന്ധപ്പെടണം. എസ്‌സി, എസ്ടി, ഒഇസി, ഒബിസി വിദ്യാർഥികൾക്ക് പഠനം സൗജന്യമാണ്. 85470 05069.

അധ്യാപക ഒഴിവ് എടത്തല  എച്ച്എസ്എസ്
ആലുവ∙ എടത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് സീനിയർ, ഗാന്ധിയൻ സ്റ്റഡീസ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30നു 10ന്.

എംഎ എൻജി.കോളജ്
കോതമംഗലം∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസി. പ്രഫസർ, ട്രേഡ്സ്മാൻ ഒഴിവ്. 31നു വൈകിട്ട് 5നു മുൻപു റജിസ്റ്റർ ചെയ്യണം. mace.etlab.in/staffapplication

എളമക്കര ഗവ. എച്ച്എസ്എസ്
കൊച്ചി ∙ എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 2നു ഹൈസ്കൂൾ ഓഫിസിൽ നടത്തും. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു മുൻഗണന. 9446340611.

ഐഎച്ച്ആർഡി കോളജ്
പറവൂർ ∙ പുത്തൻവേലിക്കര ഐഎച്ച്ആർഡി കോളജിൽ കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 11ന്. 85470 05069.

കുസാറ്റ്
കളമശേരി ∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവ്. www.recruit.cusat.ac.in . 0484 2862030. സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ അപ്ലൈഡ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 7ന് 10.30ന്. 94462 27207.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com