ADVERTISEMENT

അപേക്ഷകൾ  ക്ഷണിച്ചു
വൈപ്പിൻ∙ ഞാറയ്ക്കൽ പഞ്ചായത്ത് കർഷക ദിനത്തോട് അനുബന്ധിച്ചു കർഷക അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൈവ കർഷകൻ, പൊക്കാളി കർഷകൻ, മട്ടുപ്പാവ് കൃഷി, വനിത കർഷക, പട്ടികവിഭാഗം കർഷകൻ, മുതിർന്ന കർഷകൻ, ക്ഷീര കർഷകൻ, വിദ്യാർഥി കർഷകൻ, പുഷ്‌പ കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്.  2024-2025 -ലെ കരം അടച്ച രസീതുമായി ഓഗസ്റ്റ് രണ്ടിനുള്ളിൽ കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കാം. 0484- 2492338.

സീറ്റൊഴിവ്
പെരുമ്പാവൂർ ∙ തുരുത്തിപ്ലി സെന്റ് മേരീസ് കോളജിൽ മാനേജ്മെന്റ് കോട്ടയിൽ ബികോം സി.എ, ടാക്സേഷൻ, കോ-ഓപ്പറേഷൻ, ബിഎ ഇംഗ്ലിഷ്, ബിബിഎ., ബിസിഎ, ബിഎസ്‌സി, കംപ്യൂട്ടർ സയൻസ്, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു, എംകോം, എംഎ ഇംഗ്ലിഷ്, എംഎസ്‌സി, കംപ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ സീറ്റൊഴിവ്.  9072305102.
പെരുമ്പാവൂർ ∙ വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളജിൽ ആക്ചൂറിയൽ സയൻസ്, ഡേറ്റാ അനലിറ്റിക്സ് വിഷയങ്ങൾ ഇലക്റ്റീവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഡ് ഓൺ കോഴ്സും ആയിട്ടുള്ള മാത്തമാറ്റിക്സ് ഹോണേഴ്സ് ബിരുദ കോഴ്സിൽ സീറ്റുകൾ ഒഴിവ്.  9497750223.

ഷട്ടിൽ  ടൂർണമെന്റ് ഇന്നും നാളെയും
ആലുവ ∙ ഫാ. ഇഗ്നേഷ്യസ് കപ്പൂച്ചിൻ സ്മാരക ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് ഇന്നും നാളെയും ഫ്രൻഡ്ഷിപ് ഹൗസിൽ നടക്കും. ഇന്ന് ഒന്നിന് അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്യും. സമാപന സമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ എം.ഒ.ജോൺ ട്രോഫി സമ്മാനിക്കും.

നേത്ര പരിശോധനാ  ക്യാംപ് നാളെ 
നെട്ടൂർ ∙ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, ഉമ്മൻ ചാണ്ടി പാലിയേറ്റീവ് കെയർ മരട് വെസ്റ്റ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നേത്രപരിശോധനാ തിമിര ശസ്ത്രക്രിയാ സൗജന്യ ക്യാംപ് നാളെ 9 മുതൽ ധന്യ ജംക്‌ഷനിൽ നടക്കും.

പെൻഷൻ  മസ്റ്ററിങ്  നാളെ  
മരട് ∙ നഗരസഭ 8–ാം ഡിവിഷൻ, തോമസ്പുരം അക്ഷയ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ഡിവിഷൻ കൗൺസിലറുടെ വസതിക്കു സമീപം പെൻഷൻ മസ്റ്ററിങ് നാളെ 10 മുതൽ നടക്കും. ഡിവിഷൻ ഭേദമെന്യേ പ്രയോജനപ്പെടുത്താമെന്ന് ഡിവിഷൻ കൗൺസിലർ ബിനോയ് ജോസഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com