ADVERTISEMENT

കൊച്ചി∙ മരണ വീട്ടിൽനിന്ന് 14 പവന്റെ സ്വർണാഭരണം മോഷ്ടിച്ച യുവതി അറസ്റ്റിൽ. കൊല്ലം സ്വദേശിനി റിൻസി ഡേവിഡ് (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയിൽ എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുതുക്കലവട്ടത്തെ വീട്ടില്‍ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ശേഷം കൊല്ലത്തെ ജ്വല്ലറിയിൽ സ്വര്‍ണം വിറ്റു. ഈ ജ്വല്ലറിയിൽ നിന്ന് 14 പവന്‍ സ്വർണവും കണ്ടെടുത്തു.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെ.എസ്.സുദർശന്റെ നിർദേശപ്രകാരം എളമക്കര പൊലീസ് ഇൻസ്പെക്ടർ കെ.ബി.ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.മനോജ്, എഎസ്ഐ(ജി) മുജീബ്, സിപിഒ ജിനുമോന്‍, ഡബ്ലിയുസിപിഒ ചിഞ്ചു, സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഡബ്ലിയുസിപിഒ പ്രജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary:

Woman Arrested for Stealing Gold from a House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com