ADVERTISEMENT

കൈതാരം ∙ കോട്ടുവള്ളി മേഖലയിൽ മലമ്പാമ്പ് ശല്യം. വിഷപ്പാമ്പുകൾക്കു പുറമെയാണ് ഇപ്പോൾ പഞ്ചായത്തിൽ മലമ്പാമ്പ് ശല്യവും കൂടിയിരിക്കുന്നത്.   ഇന്നലെ പുലർച്ചെ തൃക്കപുരം കവലയ്ക്കു സമീപത്തെ കാടുപിടിച്ചുകിടന്ന പറമ്പിൽ നിന്നു പാമ്പ് റോഡിലേക്ക് ഇഴഞ്ഞെത്തി. തുടർന്നു നാട്ടുകാർ വനംവകുപ്പിൽ വിവരമറിയിച്ചു. ഒരു മാസം മുൻപു കോതകുളം ഭാഗത്തെ വീട്ടിൽ നിന്നു മലമ്പാമ്പിനെ പിടികൂടിയിരുന്നു. ചെറിയപ്പിള്ളി പുഴയിലും അടിക്കടി പാമ്പിനെ കാണുന്നുണ്ട്.   

ഒട്ടേറെ ആളുകളാണു ചെറിയപ്പിള്ളി പുഴയിൽ കുളിക്കാനും മീൻ പിടിക്കാനും വരുന്നത്. മലമ്പാമ്പുകളെ അടിക്കടി കാണാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പഞ്ചായത്തിലെ പല പ്രദേശങ്ങളും കാടുകയറി കിടക്കുന്നതാണു പാമ്പ് ശല്യം രൂക്ഷമാകാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. അതിനാൽ എത്രയും വേഗം കോട്ടുവള്ളി പഞ്ചായത്തിലെ കാടുപിടിച്ചു കിടക്കുന്ന മുഴുവൻ പ്രദേശങ്ങളും പഞ്ചായത്ത് ഇടപെട്ടു വെട്ടിത്തെളിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com