ADVERTISEMENT

വൈപ്പിൻ∙ ഗ്രാസ്റൂട്ട് സംഘടനയുടെ നേതൃത്വത്തിൽ രാജഗിരി ബിസിനസ് സ്കൂളിൽ നിന്നുള്ള വിദ്യാർഥികൾ നായരമ്പലം പുത്തൻകടപ്പുറത്തെ  മണൽവാടയിൽ നാലായിരത്തിലേറെ താളിപ്പരത്തിക്കമ്പുകൾ നട്ടു. തീരസംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടമായി കഴിഞ്ഞ 31ന് വിവിധ കോളജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ ആയിരത്തിലേറെ താളിപ്പരത്തി നട്ടിരുന്നു.  പഞ്ചായത്ത് അംഗം സി.സി.സിജി പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം  ചെയ്തു.  ഗ്രാസ്റൂട്ട് പ്രസിഡന്റ് കെ.ടി.ശ്രീരാജ് അധ്യക്ഷത വഹിച്ചു. പ്രദേശവാസിയും സാമൂഹിക പ്രവർത്തകനുമായ ദിശി കൊച്ചുതറ, പരിസ്ഥിതി പ്രവർത്തകൻ  ഐ.ബി.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. ഓഷ്യൻ നെറ്റ്‍വർക്ക് എക്സ്പ്രസ് എന്ന കമ്പനിയുടെ സഹായത്തോടെ രാജഗിരി ഔട്ട്റീച്ച് മേൽനോട്ടം വഹിക്കുന്ന തീര സംരക്ഷണ പരിപാടിയുടെ ഭാഗമായിട്ടാണ് ഗ്രാസ്റൂട്ട് ഈ പദ്ധതി ആസൂത്രണം ചെയ്തത്.

നായരമ്പലം പഞ്ചായത്ത്, വിവിധ എൻഎസ്എസ്  യൂണിറ്റുകൾ, എൻകോൺ ക്ലബ്  എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. 35 എംബിഎ വിദ്യാർഥികളാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാനെത്തിയത്. 3 വർഷം മുൻപ്  സമാനമായ പ്രവർത്തനങ്ങൾ ഗ്രാസ്റൂട്ട് നടത്തിയതിന്റെ ഫലമായി അനേകം താളിപ്പരത്തി മരങ്ങൾ പുത്തൻകടപ്പുറം ഭാഗത്ത് ഇപ്പോൾ വളർന്നു വലുതായിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി അയ്യായിരം താളിപ്പരത്തി നടുകയെന്ന ലക്ഷ്യം ഇതിനകം പൂർത്തീകരിച്ചതായി  ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുടെ മൂന്നാംഘട്ടമായി ഇനി  1500 കണ്ടൽത്തൈകൾ കൂടി നായരമ്പലം പഞ്ചായത്തിലെ പുത്തൻകടപ്പുറം മേഖലയിൽ നട്ടുപിടിപ്പിക്കുമെന്ന്  ഗ്രാസ്റൂട്ട്  പ്രവർത്തകർ  അറിയിച്ചു. 

English Summary:

In a powerful display of environmental responsibility, Rajagiri Business School students collaborated with Grassroots organization to plant over 4,000 casuarina saplings at Nayarambalam Puthankadapuram beach. This initiative, supported by Ocean Network Express, forms a crucial part of a larger coastal protection program, highlighting the commitment of students and local communities towards environmental sustainability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com