ADVERTISEMENT

മൂവാറ്റുപുഴ∙ കാവന പാലത്തിനു ഭീഷണിയായി പാലിന്റെ തൂണിൽ വളരുന്ന മുളങ്കൂട്ടം. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കാവന പാലത്തിന്റെ തൂണിന്റെ ബലക്ഷയത്തിനു കാരണമാകുന്ന വിധത്തിലാണ് മുളകൾ വളരുന്നത്. ഇതോടൊപ്പം മറ്റു ചെടികളും വളരുന്നുണ്ട്. പുഴയിലൂടെ ഒഴുകി എത്തുന്ന മാലിന്യങ്ങൾ മുളയുടെ ചുറ്റും വന്നു കൂടി പുഴയുടെ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്.

വാഴക്കുളം - ആരക്കുഴ റോഡിൽ തൊടുപുഴയാറിനു കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ മധ്യത്തിലുള്ള കാലിനു ചുറ്റുമാണ് മുളയും മറ്റു സസ്യങ്ങളും വളരുന്നത്. പാലത്തിനു ഭീഷണിയായി മാറിയ ഇവ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതിയുമായി രംഗത്തു വന്നെങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. മേഖലയിലെ പ്രധാന പാലങ്ങളിൽ ഒന്നാണ് കാവന പാലം. തൂണിൽ വളരുന്ന മുള ചെറിയ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നും നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com