ADVERTISEMENT

തൃപ്പൂണിത്തുറ ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എസ്എൻ ജംക്‌ഷനിൽ സിഗ്നൽ എത്തി. പക്ഷേ എരൂർ നിവാസികളുടെ പ്രശ്നത്തിനു പരിഹാരമായില്ല. എറണാകുളം – ഏറ്റുമാനൂർ സംസ്ഥാന പാതയിൽ ഏറ്റവുമധികം തിരക്കുള്ള ജംക്‌ഷനായ ഇവിടെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണു സിഗ്നൽ പുനഃസ്ഥാപിച്ചത്. എന്നാൽ സിഗ്നൽ ഇല്ലാത്ത സമയത്തുള്ള ഗതാഗത പരിഷ്കാരങ്ങൾ തന്നെയാണ് ഇപ്പോഴും ഇവിടെ തുടരുന്നത്. എസ്എൻ ജംക്‌ഷനിൽ നിന്ന് എരൂർ റോഡിലേക്കുള്ള പ്രവേശനം  ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ അമ്പലമുകൾ, ഇരുമ്പനം ഭാഗത്തു നിന്ന് എരൂരിലേക്കുള്ള യാത്രക്കാർ വടക്കേക്കോട്ട ആദംപിള്ളിക്കാവ് ക്ഷേത്രത്തിനു മുൻപിൽ എത്തിയാണു യുടേൺ എടുക്കുന്നത്. ഒരു കിലോമീറ്റർ അധികം ഓടണം. ഗതാഗതക്കുരുക്ക് ഉള്ള സമയം ആണെങ്കിൽ അര മണിക്കൂറിലേറെ ഇവിടെ കിടക്കണം. 

തൃപ്പൂണിത്തുറ നഗരത്തിൽ നിന്ന് എത്തുന്നവർക്കും ആദംപിള്ളിക്കാവ് ക്ഷേത്രത്തിനു മുൻപിൽ എത്തിയാൽ മാത്രമേ യുടേൺ എടുക്കാൻ സാധിക്കൂ. പലപ്പോഴും ഇതു ഗതാഗത ക്കുരുക്കിനും സമയ നഷ്ടത്തിനു വഴിവയ്ക്കുന്നുണ്ട് എന്ന് ഡ്രൈവർമാർ ആരോപിക്കുന്നു.  നേരത്തെ ഉണ്ടായിരുന്നതു പോലെ എസ്എൻ ജംക്‌ഷനിൽ 4 വശത്തു നിന്നും എത്തുന്ന വാഹനങ്ങൾക്കു തടസ്സമില്ലാതെ കടന്നു പോകാൻ സംവിധാനം ഏർപ്പെടുത്തണം എന്ന ആവശ്യവുമായി ട്രുറ അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ട്രുറ ഭാരവാഹികൾ പറഞ്ഞു.

English Summary:

The long-awaited traffic signal at SN Junction hasn't eased traffic for Eruoor residents. Restricted access to Eruoor Road forces detours, adding to commute times and congestion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com