ADVERTISEMENT

ആലുവ∙ നൊച്ചിമ 4115-ാം നമ്പർ ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗം 37-ാം വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. നൊച്ചിമ മന്നം നഗറിൽ കരയോഗം പ്രസിഡന്റ് കെ പീതാബരന്റെ അധ്യക്ഷതയിൽ എൻഎസ്എസ് ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ്‌ അംഗവുമായ എ.എൻ. വിപിനേന്ദ്ര കുമാർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ്‌ ചന്ദ്രമോഹനൻ നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. 

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട താലുക്ക് യൂണിയൻ പ്രസിഡന്റ് എഎൻ വിപിനേന്ദ്ര കുമാറിനെയും കരയോഗത്തിലെ നിസ്വാർഥ പ്രവർത്തനങ്ങൾക്ക് കമ്മറ്റി അംഗം സദാശിവനെയും കരയോഗം ആദരിച്ചു, സെക്രട്ടറി കെ. എൻ. ചന്ദ്രശേഖരൻ പിള്ള, വനിതാസമാജം സെക്രട്ടറി ഉഷാ ബാലകൃഷ്ണൻ, ബാലസമാജം സെക്രട്ടറി കുമാരി ഗായത്രി ജയകുമാർ എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആലുവ താലുക്ക് യൂണിയൻ സെക്രട്ടറി പി.എസ് വിശ്വംഭരൻ മുഖ്യ പ്രഭാഷണം നടത്തി. പി.എസ് വിജയലക്ഷ്മി അനുഗ്രഹ പ്രഭാഷണവും ജയ ഗോപാലകൃഷ്ണൻ, എൻഎസ്എസ് മെമ്പർ ബീന നാരായണ പ്രസാദ് എന്നിവർ ആശംസകളും നേർന്നു. ഉന്നത വിദ്യാഭ്യാസ വിജയം നേടിയ കരയോഗ കുടുംബത്തിലെ കുട്ടികൾക്കു പുരസ്കാരവും സ്കോളർഷിപ്പും വിതരണം ചെയ്തു. കുടുംബസംഗമവുമായി ബന്ധപെട്ടു നടത്തിയ കായിക മത്സര  വിജയികളൾക്ക് സമ്മാനദാനം നിർവഹിച്ചു. കരയോഗം ജോ. സെക്രട്ടറി  കെ. നാരായണപ്രസാദ് സദസിന് കൃതജ്ഞത രേഖപെടുത്തി. തുടർന്ന് കുടുംബ സദ്യയും  കലാപരിപാടികളും സംഘടിപ്പിച്ചു.

English Summary:

The 4115th Sree Krishna Vilasam NSS Karayogam in Aluva recently held its 37th annual general meeting and family gathering. The event featured speeches, awards, scholarships, and cultural programs, highlighting the organization's commitment to community service and fostering unity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com