നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; 2 പേർക്ക് പരുക്ക്
Mail This Article
×
അടിമാലി ∙ കല്ലാർകുട്ടി – മുനിയറ റോഡിൽ അഞ്ചാം മൈലിനു സമീപം നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്കു മറിഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന മുനിയറ സ്വദേശി സുമീഷ് (33), ഭാര്യ ആതിര (28) എന്നിവർക്കു പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രഥമ ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. രണ്ടാഴ്ച മുൻപ് ഗൃഹപ്രവേശം നടന്ന നെല്ലിക്കുന്നേൽ ഷാജിയുടെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.