ADVERTISEMENT

ചെറുതോണി ∙ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ അവഹേളിക്കുകയും ആശുപത്രിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഭാഗമായി ഇവിടെ പ്രവർത്തനം കാര്യക്ഷമമാണ്.നിലവിലുള്ള ജീവനക്കാർക്കു പുറമേ പഞ്ചായത്ത് പ്രത്യേകമായി ഒരു മെഡിക്കൽ ഓഫിസറെയും ഒരു ഫാർമസിസ്റ്റിനെയും ഒരു ലാബ് ടെക്നിഷ്യനെയും അധികമായി നിയമിച്ചിട്ടുണ്ട്.

ആശുപത്രിയിൽ എല്ലാദിവസവും വൈകിട്ടു വരെ കൃത്യമായി ഒപി പ്രവർത്തിക്കുകയും വരുന്ന രോഗികൾക്കു കൃത്യമായി സേവനം നൽകുകയും ചെയ്യുന്നുണ്ട്. എന്നിട്ടും വ്യാജ പ്രചാരണം നൽകി ആശുപത്രിയെ അപകീർത്തിപ്പെടുത്തുകയാണ്. ഇത്തരം സാമൂഹിക വിരുദ്ധ ശക്തികൾക്കു എതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.  യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി.ഷിബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്.സുനിൽകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സജിമോൻ ടി.മാത്യു, ഏരിയ സെക്രട്ടറി അനീഷ് ജോർജ്, യൂണിറ്റ് സെക്രട്ടറി ടി.പി.പ്രവീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

സമരം നടത്തുമെന്ന് ഡികെടിഎഫ്
ചെറുതോണി ∙ വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം സംബന്ധിച്ചുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവകാശവാദം അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നു ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) ജില്ലാ കമ്മിറ്റി അറിയിച്ചു. കുടിയേറ്റ കാലം മുതൽ വാഴത്തോപ്പ് ലക്ഷംകവലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം ഈ സർക്കാർ കുടുംബാരോഗ്യ കേന്ദ്രമാക്കിയിരുന്നു. എന്നാൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കേണ്ട ഒപി വിഭാഗം ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കുന്നില്ല. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും സ്ഥാപനം തുറക്കുന്നുപോലുമില്ല. 

രണ്ടരക്കോടി മുടക്കി നടത്തിയ നവീകരിക്കൽ പ്രവർത്തനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന വൈകല്യങ്ങൾക്കെതിരെ പരാതി നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് ഭാരവാഹികളായ മെർബിൻ മാത്യു, ജിജോ പാസ്റ്റർ, അബ്ദുൽ മനാഫ് അരിമ്പാശേരി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com