ADVERTISEMENT

നെടുങ്കണ്ടം∙ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു പിന്നിലെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിൽ. അശാസ്ത്രീയ നിർമാണമെന്ന് ആരോപണം. ഒരുമാസം മുൻപ് മാത്രം നിർമാണം പൂർത്തിയാക്കിയ ഹൈസ്കൂൾ വിഭാഗം കഞ്ഞിപ്പുരയുടെ പിൻഭാഗത്തെ കൽക്കെട്ടാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് സംരക്ഷണ ഭിത്തിക്കുള്ളിൽ വെള്ളമിറങ്ങി മണ്ണൊലിച്ചു പോയതോടെയാണ് കെട്ടിടിഞ്ഞത്. ഇതോടെ കൽക്കെട്ടിനു മുകളിലെ മതിലും അപകടാവസ്ഥയിലാണ്. പുതിയ അധ്യയന വർഷത്തിനു മുൻപ് നിർമാണത്തിലെ അപാകത പരിഹരിച്ച് ആശങ്ക ഒഴിവാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com