ADVERTISEMENT

തൊടുപുഴ ∙ അവധിക്കാലം അടിച്ചുപൊളിച്ച കുട്ടിക്കൂട്ടം അറിവിന്റെ കൂട്ടുതേടി ഇന്നുമുതൽ അക്ഷര മുറ്റത്തേക്ക്. സ്കൂൾ തുറക്കുംമുൻപേ പെയ്തു തുടങ്ങിയ മഴയുടെ അകമ്പടിയിൽ ഇനി പഠനദിനങ്ങൾ. പുതിയ അധ്യയന വർഷത്തിന്റെ ആരംഭം കെങ്കേമമാക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വരവേൽക്കാൻ മധുരവും വർണ ബലൂണുകളുമായി അധ്യാപകരും തയാർ.ജില്ലയിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.ഷാജി പറഞ്ഞു. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടക്കും. മഴ വില്ലനായെങ്കിലും മിക്ക സ്കൂളുകളിലും ശുചീകരണവും അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള ജോലികളെല്ലാം നേരത്തേതന്നെ പൂർത്തിയായിട്ടുണ്ട്.

പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തുന്നുവെന്ന് വിലയിരുത്താൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ സന്ദർശനം നടത്തിയിരുന്നു. പാഠപുസ്തക വിതരണം 98 ശതമാനവും പൂർത്തിയായി. കൈത്തറി യൂണിഫോമിന്റെ വിതരണവും പൂർത്തിയായി വരികയാണെന്നു ഡിഡിഇ പറഞ്ഞു. മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിൽ പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിലേക്ക് ഇതുവരെ 5,750ൽ പരം കുട്ടികൾ പ്രവേശനം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com