ADVERTISEMENT

അടിമാലി ∙ പ്രളയത്തിൽ തകർന്ന പെരുമ്പൻകുത്ത് ആറാംമൈൽ– അൻപതാം മൈൽ റോഡിൽ നാട്ടുകാരുടെ ദുരിത യാത്ര എന്ന് അവസാനിക്കുമെന്ന ചോദ്യം മാത്രം ബാക്കി.  2018ൽ ഉണ്ടായ പ്രളയത്തിലാണ് റോഡ് തകർന്നത്. പുനർ നിർമാണത്തിന് നടപടികൾ വൈകിയതോടെ ഇതുവഴി ഉണ്ടായിരുന്ന ബസ് സർവീസുകൾ നിലച്ചു. 2018ൽ തകർന്ന റോഡിന് 2 വർഷം മുൻപ് റീ–ബിൽ‍ഡ് കേരളയിൽ ഉൾപ്പെടുത്തി 3.71 കോടി അനുവദിച്ച് നിർമാണ ജോലികൾ ആരംഭിച്ചെങ്കിലും ഒച്ചിന്റെ വേഗത്തിലാണ് പണികൾ പുരോഗമിക്കുന്നത്. കാലവർഷത്തിനു മുൻപ് നിർമാണ ജോലികൾ പൂർത്തിയാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളുടെ ദുരിത യാത്ര തുടരേണ്ടി വരുമെന്ന സാഹചര്യമാണുള്ളത്.

മാങ്കുളത്തെ ഏക സർക്കാർ വിദ്യാലയം പ്രവർത്തിച്ചു വരുന്ന ചിക്കണാംകുടി, കള്ളക്കുട്ടികുടി, സുബ്രഹ്മണ്യൻകുടി, സിങ്കുകുടി തുടങ്ങി 4 ആദിവാസി സങ്കേതങ്ങളിലേക്കും 3 വാർഡുകളിലെ മറ്റ് ജന വിഭാഗങ്ങളുടെയും കാൽനട യാത്രയും 6 വർഷമായി ദുരിതത്തിലാണ്. ആറാംമൈൽ മുതൽ അൻപതാം മൈൽ വരെയുള്ള ദൂരത്തിൽ കലുങ്ക് നിർമാണവും മെറ്റൽ ജോലികളും പൂർത്തിയായി വരികയാണെങ്കിലും ടാറിങ് ഉൾപ്പെടുന്ന മറ്റു ജോലികൾ ആരംഭിച്ചിട്ടില്ല. ഇതോടെ മെറ്റൽ ഇളകി ഇതുവഴിയുള്ള ഗതാഗതവും കാൽനട യാത്രയും ദുരിതമായി മാറുകയാണ്. കാലവർഷം ശക്തി പ്രാപിക്കുന്നതിനു മുൻപ് ടാറിങ് ജോലികൾ പൂർത്തിയാക്കാൻ നടപടി വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com