ADVERTISEMENT

മൂന്നാർ∙ മേഞ്ഞുകൊണ്ടിരുന്ന ഗർഭിണിപ്പശുവിനെ കന്നുകാലി നോട്ടക്കാരൻ നോക്കിനിൽക്കെ കടുവ കടിച്ചു കൊന്നു. കടുവയെ കണ്ടു കന്നുകാലി നോട്ടക്കാരൻ ഓടി രക്ഷപ്പെട്ടു. കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ മുരുകന്റെ മൂന്നു മാസം ഗർഭിണിയായ പശുവിനെയാണു കടുവ കൊന്നു തിന്നത്. എസ്റ്റേറ്റിലെ മോഹൻരാജാണു കടുവയെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു ഫാക്ടറി ഡിവിഷനിലെ ഏഴാം നമ്പർ ഫീൽഡിലാണു സംഭവം.

വിവിധ തൊഴിലാളികളുടെ അൻപതിലധികം പശുക്കൾ മേഞ്ഞു നടക്കുന്നതിനിടയിലാണു സമീപത്തെ കാട്ടിൽ നിന്നു ചാടിയെത്തിയ കടുവ ഗർഭിണി പശുവിനെ പിടിച്ചത്. ഇതോടെയാണു കന്നുകാലികളുടെ സമീപത്തു നിന്നിരുന്ന മോഹൻരാജ് ഓടി രക്ഷപ്പെട്ടത്. കടുവയെ കണ്ടതോടെ മറ്റു പശുക്കൾ ചിതറിയോടി. രക്ഷപ്പെട്ടു വീട്ടിലെത്തിയ മോഹൻ രാജ് അയൽവാസികളുമായി മടങ്ങിയെത്തി നടത്തിയ തിരച്ചിലിലാണു പാതി തിന്ന നിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്.   ഒരാഴ്ച മുൻപു ലക്ഷ്മി വിരി പാറയിൽ കടുവ ഇറങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com