ADVERTISEMENT

ചിന്നക്കനാൽ ∙ കണ്ണന്റെ കൊല്ലപ്പെട്ടതു വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കനാലിലെ വനംവകുപ്പ് ഓഫിസിലേക്കു നടത്തിയ മാർച്ചിൽ ഉന്തും തള്ളും.   വനംവകുപ്പ് ഓഫിസിനു മുന്നിൽ വച്ചു മാർച്ചു പൊലീസ് തടഞ്ഞു.   പൊലീസുമായുള്ള ഉന്തിനും തള്ളിനുമിടയിൽ ചില പ്രവർത്തകർ വനംവകുപ്പ് ഓഫിസ് വളപ്പിൽ കയറി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം പ്രസിഡന്റ് സി.പാണ്ടിരാജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയിമോൻ സണ്ണി, ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, ഡിസിസി അംഗം ചെല്ലപ്പാണ്ടി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുരുകപാണ്ടി, മണ്ഡലം വൈസ് പ്രസിഡന്റ് ജി.പ്രേംകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോൺ പോൾ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com