ADVERTISEMENT

മൂന്നാർ ∙ 2 കിലോമീറ്റർ ചുറ്റളവിൽ 14 ഇടത്ത് മണ്ണിടിച്ചിൽ. കഴിഞ്ഞ 10 ദിവസത്തമായി പെയ്ത കനത്ത മഴയിൽ മൂന്നാർ ഹെഡ്‌വർക്സ് ഡാം മുതൽ ആർഒ കവല വരെയുള്ള 2 കിലോമീറ്റർ ഭാഗത്തെ അവസ്ഥയാണിത്.  കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ പലയിടങ്ങളും ഇത്തരത്തിൽ അപകടമേഖലകളായി മാറുന്നു.  മൂന്നിടങ്ങളിൽ മരങ്ങൾ ദേശീയ പാതയിലേക്ക് മറിഞ്ഞുവീണാണ് അപകടം.  ഇടതടവില്ലാതെ ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയിലാണ് കനത്ത മഴ പെയ്തപ്പോൾ വ്യാപകമായി മണ്ണിടിച്ചിലുണ്ടായത്. 

ചെറിയ രീതിയിലുള്ള പത്തിലധികം മണ്ണിടിച്ചിലുകളുണ്ടായ ആർഒ കവലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. പാതയുടെ ഒരു വശത്തെ മൺതിട്ടയോടു ചേർന്ന് വിനോദ സഞ്ചാരികളുടേതടക്കം ഒട്ടേറെ വാഹനങ്ങളാണ് ദിവസവും പാർക്കു ചെയ്യുന്നത്.  മഴ ശക്തമായി പെയ്ത ദിവസങ്ങളിൽ ഇവിടെ വാഹനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ വൻ അപകടങ്ങളാണ് ഒഴിവായത്.  nഎല്ലാ മഴക്കാലത്തും ആർഒ കവലയിൽ മണ്ണിടിച്ചിൽ പതിവാണ്.  വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പ്രവേശന കവാടമായ ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ച് പതിവാകുണ്ടാകുന്ന മണ്ണിടിച്ചിൽ നിയന്ത്രിക്കാൻ കഴിയും. മഴ കനക്കുന്നതോടെ ഈ മേഖലയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യത കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com