ADVERTISEMENT

മൂലമറ്റം∙ കൊച്ചുകണ്ണിക്കലിൽ 15 അടിയോളം വീതിയുള്ള ഭീമൻപാറ അടർന്നുവീണു. ഇന്നലെ വൈകിട്ട് 3നാണ് സംഭവം. വലിയ പാറ വീണ സംഭവത്തിൽ 90 റബർ മരങ്ങൾക്കു നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. മൈലാടൂർ കളപ്പുരയ്ക്കൽ ജോയി, കിഴക്കേക്കര ജോർജ് എന്നിവരുടെ കൃഷിഭൂമിയിലൂടെയാണ് പാറ ഉരുണ്ടത്. ജോയിയുടെ തോട്ടത്തിലെ 60 റബർ മരങ്ങളും ജോർജിന്റെ തോട്ടത്തിൽ നിന്നു 30 റബർ മരങ്ങളും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. വലിയശബ്ദത്തോടെയാണ് പാറ അടർന്നുവീണത്. 

ജനവാസമേഖലയല്ലാത്തതിനാൽ മറ്റ് അപകടങ്ങളുണ്ടായില്ല. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ പാറ അടർന്നുവീണിരുന്നു. എന്നാൽ, ഇത്രയും വലിയ പറ അടർന്നുവീഴുന്നത് ആദ്യമായാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. 2 കിലോമീറ്റർ അകലെ വരെ ശബ്ദം കേട്ടെന്നു ജനങ്ങൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com