ADVERTISEMENT

ചെറുതോണി ∙ കൊലുമ്പൻ കോളനി ഭാഗത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണിയായി നിൽക്കുന്ന കൂറ്റൻ പാറ പൊട്ടിച്ചുനീക്കുന്ന ജോലി ആരംഭിച്ചു.കലക്ടറുടെ ഉത്തരവ് പ്രകാരം ഇടുക്കി തഹസിൽദാരുടെയും നഗരംപാറ റേഞ്ചിലെ വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെയും നേതൃത്വത്തിൽ എൻഡിആർഫ് സംഘം, ഇടുക്കി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, വിദഗ്ധ തൊഴിലാളികൾ, ദിവസ വേതന വാച്ചർമാർ എന്നിവരുടെ സഹകരണത്തോടെയാണ് ജോലി നടക്കുന്നത്.ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊലുമ്പൻ കോളനിയുടെ സമീപത്തുനിന്ന് 6 കുടുംബങ്ങളെ റവന്യു വകുപ്പ് അധികൃതർ ഇടപെട്ട് കഴിഞ്ഞയാഴ്ച മാറ്റിപ്പാർപ്പിച്ചിരുന്നു.നിരങ്ങി മാറിയ പാറ അപകടഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com