ADVERTISEMENT

മൂന്നാർ∙ ഓണാവധി ആഘോഷത്തിനെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ബൊട്ടാണിക്കൽ ഗാർഡനൊരുങ്ങി.ചൈന, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുമെത്തിച്ച അസീലിയ പൂക്കളാണ് ഇത്തവണ പൂന്തോട്ടത്തിലെ പ്രത്യേകത. 50 ഇനങ്ങളിലായി 2,000 അസീലിയകളാണ് പൂന്തോട്ടത്തിൽ പൂത്തു നിൽക്കുന്നത്. ഇതു കൂടാതെ വിദേശയിനങ്ങൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ തരത്തിലുള്ള പൂക്കളും ഒരു ലക്ഷം ചെടികളും ഗാർഡനിലുണ്ട്.വസന്തകാലമാരംഭിച്ചതോടെ ഇവയെല്ലാം പൂത്തുലഞ്ഞു നിൽക്കുകയാണിപ്പോൾ. ഓർക്കിഡ് ഗാർഡൻ, കള്ളിമുൾച്ചെടി ചെടികളുടെ ശേഖരം എന്നിവയ്ക്കും പൂന്തോട്ടത്തിന്റെ പ്രത്യേകതയാണ്.

ഓണത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 8 വരെ പൂന്തോട്ടത്തിൽ മ്യൂസിക്കൽ ഫൗണ്ടനും പ്രത്യേക വൈദ്യുത വിളക്ക് അലങ്കാരങ്ങളും ഉണ്ടായിരിക്കും.കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ദേവികുളം റോഡിലാണ് ഡിടിപിസിയുടെ 5 ഏക്കർ സ്ഥലത്തായി പ്രവർത്തിക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വാച്ച് ടവർ, ഗ്ലാസ് ഹൗസ്, ഭക്ഷണശാല, മഴ മറ പൂന്തോട്ടം, ശുചിമുറികൾ, സെൽഫി പോയിന്റ്, ആന, ജിറാഫ്, കാട്ടുപോത്ത്, ദിനോസർ ശിൽപങ്ങൾ, നടപ്പാതകൾ, റെയ്ൻ ഷെൽറ്ററുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും ബൊട്ടാണിക്കൽ ഗാർഡന്റെ പ്രത്യേകതകളാണ്. മുതിർന്നവർക്ക് 100 കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.

English Summary:

Immerse yourself in the breathtaking beauty of Munnar's Botanical Garden, a floral paradise boasting 2,000 blooming Azalea flowers from China and Japan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com