ADVERTISEMENT

മറയൂർ∙ കോവിൽക്കടവിലെ ഇടക്കടവ് ഭാഗത്തിറങ്ങിയ ഒറ്റയാൻ പിടിയാനയ്ക്ക് രോഗബാധ മൂലം അവശതയെന്ന് സംശയം. നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. ജനവാസ മേഖലയിൽ സ്ഥിരമായി കണ്ടുവരുന്ന ഒറ്റയാൻ പിടിയാനയ്ക്ക് അസ്വസ്ഥത ഉണ്ടെന്ന് പ്രദേശവാസികളാണ് ആദ്യം ശ്രദ്ധിച്ചത്. പതുക്കെയാണ് കാട്ടാന നടക്കുന്നത്. നിൽക്കുന്ന സ്ഥലത്ത് തന്നെ മണിക്കൂറുകൾ നിൽക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നാട്ടുകാർക്കിടയിൽ സംശയമുണ്ടാക്കിയത്. തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. 

ഇന്നലെ രാവിലെ 11 മണിവരെ ഇടക്കടവ് ഭാഗത്ത് നിന്നിരുന്ന ആനയെ വണ്ണാന്തുറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ സുധീഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം തൂവാനം അറക്കാമല വനത്തിലേക്ക് ഓടിച്ചു വിട്ടു. ആനയ്ക്ക് രോഗബാധ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ലെന്നും ആന വേഗത്തിൽ തന്നെ ഓടുന്നതായും എന്നാലും നിരീക്ഷിച്ചു വരുന്നതായും വനപാലക സംഘം പറഞ്ഞു.

English Summary:

A lone tusker in Marayoor's Idakkadavu region has raised concerns among locals and forest officials due to its unusual behavior, including slow movements and prolonged stillness. While no signs of illness were observed, monitoring continues to ensure the elephant's well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com