ADVERTISEMENT

ബാലവേല അറിയിക്കാം
തൊടുപുഴ ∙ ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം വിവരം അറിയിക്കണമെന്ന് കലക്ടർ വി.വിഘ്നേശ്വരി. സ്കൂളുകളിൽ പോകേണ്ട കുട്ടികൾ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നത് അനുവദിക്കാനാകില്ല. 
അസിസ്റ്റന്റ് ലേബർ ഓഫിസർമാരുടെ നമ്പറുകൾ 
തൊടുപുഴ-8547655396 
പീരുമേട്-8547655399  
നെടുങ്കണ്ടം- 8547655400  
ശാന്തൻപാറ- 8547655398  
മൂന്നാർ- 8547655397.

ഗതാഗത നിയന്ത്രണം
നെടുങ്കണ്ടം ∙ ഗവ. ക്വാർട്ടേഴ്സ് റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇന്നു മുതൽ 24 വരെ ബ്ലോക്ക് പഞ്ചായത്തിന് മുന്നിലൂടെയുള്ള റോഡ് ഉപയോഗിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഡയറി യൂണിറ്റിന് സഹായധനം
നെടുങ്കണ്ടം ∙ ക്ഷീര വകുപ്പിന്റെ 2024- 25 വർഷത്തെ പദ്ധതി പ്രകാരം അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട വനിതകൾക്ക് പശു ഡയറി യൂണിറ്റ് സ്ഥാപിക്കുന്നതിന് 95,400 രൂപ സഹായധനം നൽകുന്നു. 9495254989.

ചെസ് ചാംപ്യൻഷിപ് 
കട്ടപ്പന ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ജില്ലാ ഓർഗനൈസിങ് കമ്മിറ്റി നടത്തുന്ന ജില്ലാ സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് നാളെ 10ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കോംപറ്റീറ്റർ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ നടക്കും. നഗരസഭാ ചെയർപഴ്സൻ ബീന ടോമി ഉദ്ഘാടനം ചെയ്യും. 15 വയസ്സിൽ താഴെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 9645672111, 9961240068.

ജോലി ഒഴിവ്
നെടുങ്കണ്ടം∙ എംഇഎസ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഒഴിവുള്ള ഗെസ്റ്റ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. 23ന് 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.
നെടുങ്കണ്ടം ∙ കരുണാപുരം പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ‌്യൽ പ്രാക്ടിസ് (ഡിസിപി) / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം അല്ലെങ്കിൽ  ബിരുദവും ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനും (ഡിസിഎ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനും (പിജിഡിസിഎ) പാസായിരിക്കണം.പ്രായം: 2024 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ.സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ബയോഡേറ്റ എന്നിവ സഹിതം 5ന് വൈകിട്ട് 3 വരെ പഞ്ചായത്ത് ഓഫിസിൽ എത്തിക്കണം.

കട്ടപ്പന കമ്പോളം
ഏലം: 2175-2375
കുരുമുളക്: 658
കാപ്പിക്കുരു(റോബസ്റ്റ): 230
കാപ്പി പരിപ്പ്(റോബസ്റ്റ): 375
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 265, ചുക്ക്: 380
ഗ്രാമ്പൂ: 940, ജാതിക്ക: 265
ജാതിപത്രി: 1350-1800

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com