ADVERTISEMENT

കുമളി∙ ആറാം മൈൽ-കുങ്കിരിപ്പെട്ടി-ചെല്ലാർകോവിൽ റോഡ് തകർന്നിട്ട് നാളേറെയായി. നന്നാക്കാൻ നടപടിയില്ല. ചക്കുപള്ളം പഞ്ചായത്തിലെ 3 വാർഡുകളിൽ കൂടി കടന്നുപോകുന്ന റോഡാണിത്. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡ് പൂർണമായും പൊട്ടിത്തകർന്നു. ദിവസവും നിരവധി സ്‌കൂൾ ബസുകളും, ടൂറിസ്റ്റ് വാഹനങ്ങളും തൊഴിലാളി വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ഹമ്പുകളും ബമ്പുകളും അപകടം വിളിച്ച് വരുത്തുന്നു.ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമായി . 

റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന് കോൺഗ്രസ് വാർഡ് കൺവൻഷൻ ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ റഷീദ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സാബു വയലിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. വി.വി. മുരളി, അജി കിഴുവാറ്റ്, ജോസ് മുടക്കാനി, സിബി വെള്ളമറ്റം, ജോളി, റെജി പട്ടർകാലായിൽ, ഷീബാ ജോർജ് എന്നിവർ പ്രസംഗിച്ചു.

English Summary:

The historic Kumily-Chellarkovil road, traversing through Chakkuppallam Panchayat, is riddled with damage and posing serious safety hazards for locals and tourists alike. Despite its heavy use, the road remains neglected, leading to frequent accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com