ADVERTISEMENT

കുമളി ∙ തേക്കടിയിൽ വെള്ളിയാഴ്ച രാവിലെ ബോട്ടുയാത്ര നടത്തിയ വിനോദ സഞ്ചാരികൾക്കു മുന്നിൽ വിരുന്നെത്തിയത് കടുവ. വളരെ അപൂർവമായി മാത്രമാണ് ഇവിടെ ബോട്ടിങ്ങിനിടെ കടുവയെ കാണാൻ കഴിയുക. രാവിലെ 7.30നുള്ള ട്രിപ്പിൽ യാത്ര ചെയ്ത കെടിഡിസി ബോട്ടിലെ യാത്രക്കാരാണ് മടക്കയാത്രയ്ക്കിടെ എട്ടരയോടെ മണക്കവല ഭാഗത്തു വച്ച് തടാകത്തിൽ നിന്ന് വെള്ളം കുടിച്ചു മടങ്ങുന്ന കടുവയെ കണ്ടത്. കടുവാ സങ്കേതമാണെങ്കിലും വിനോദ സഞ്ചാരികൾക്ക് സാധാരണ ഇവയെ കാണാൻ കഴിയാറില്ല.

English Summary:

Experience the unforgettable moment when tourists on a morning boat safari in Thekkady's Periyar Tiger Reserve encountered a majestic tiger quenching its thirst at the lake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com