ADVERTISEMENT

കണ്ണൂർ ∙ ലോക്ഡൗണിൽ യാത്രാ ട്രെയിനുകളും പൊതുവാഹനങ്ങളും ഓടാതായതോടെ ജീവനക്കാരെ എത്തിക്കാൻ വർക്ക്മെൻ സ്പെഷൽ ട്രെയിൻ ഓടിച്ച് റെയിൽവേ. രണ്ടു കോച്ചുകൾ മാത്രം ഘടിപ്പിച്ചാണ് ഈ കുഞ്ഞൻ ട്രെയിൻ ഓടുന്നത്. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും പാലക്കാടിനും മഞ്ചേശ്വരത്തിനും ഇടയിലാണ് ട്രെയിൻ സർവീസ്. റെയിൽവേ ജീവനക്കാർക്കും ആർപിഎഫ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമാണു യാത്ര ചെയ്യാൻ അനുമതി. 

ലോക് ഡൗണിനെത്തുടർന്നു സർവീസുകൾ വളരെ കുറഞ്ഞ സാഹചര്യത്തിൽ ട്രാക്കിൽ തുരുമ്പ് ഉൾപ്പെടെയുള്ള തകരാറുകൾ സംഭവിക്കാതിരിക്കാൻ ട്രെയിൻ ഓടിച്ചേ തീരൂ. വർക്ക്മെൻ സ്പെഷൽ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങിയതോടെ ഇക്കാര്യവും പരിഹരിക്കാൻ റെയിൽവേക്കു കഴിഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com