ലഹരി വിൽപന: യുവാവ് അറസ്റ്റിൽ
Mail This Article
×
കണ്ണൂർ ∙ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപന നടത്തുന്ന സംഘത്തിൽപെട്ട തളിപ്പറമ്പിലെ പുന്നക്കൻ വീട്ടിൽ നദീറിനെ(28) എക്സൈസ് പിടികൂടി. ഇയാളിൽനിന്ന് 4.931 ഗ്രാം കഞ്ചാവും 4.631 ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു. തെക്കി ബസാർ മൊട്ടമ്മൽ റോഡിൽ വച്ചാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദ്ദനനും സംഘവും പ്രതിയെ പിടികൂടിയത്. ഇയാളുടെ പോക്കറ്റിൽനിന്ന് മില്ലിഗ്രാം തൂക്കം നോക്കുന്ന മെഷീനും എക്സൈസ് സംഘം കണ്ടെടുത്തു. കോവിഡിനെ തുടർന്നു വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് ലഹരി വിൽപനയിൽ സജീവമാകുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.