ADVERTISEMENT

ഇരിട്ടി∙ മഴയ്ക്കൊപ്പം ഉണ്ടായ മിന്നലിൽ ചാവശ്ശേരി കുറുങ്കളത്ത് വീടിന് നാശനഷ്ടം. വിദ്യാർഥിനിക്ക് പരുക്കേറ്റു. കുറുങ്കളം കരക്കാട്ടെ രമ്യ നിവാസിൽ വിജയലക്ഷ്മിയുടെ വീടാണ് മിന്നലിൽ ഭാഗികമായി നശിച്ചത്. ചുമർ പിളർന്നു. വയറിങ് പൂർണമായും കത്തിനശിച്ചു. ഇലക്ട്രിക്കൽ ഉപകരണങ്ങൾ പലതും നശിച്ചിട്ടുണ്ട്. വിജയലക്ഷ്മിയുടെ പേരക്കുട്ടി നന്ദനയ്ക്ക് (14) മിന്നലിന്റെ ആഘാതത്തിൽ വീടിനകത്തു തെറിച്ചുവീണ് തലയ്ക്ക് പരുക്കേറ്റതിനെ തുടർന്നു മട്ടന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് താമസയോഗ്യമല്ലാതായതോടെ കുടുംബത്തെ സമീപത്തെ വീട്ടിൽ താമസിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ സ്ഥലം സന്ദർശിച്ചു.

തീപിടിത്തം; അനുഗ്രഹമായി കനത്തമഴ
ഉരുവച്ചാൽ ∙ പഴശ്ശിപ്പള്ളിക്ക് സമീപം കുന്നിൻമുകളിലെ പറമ്പിൽ തീപിടിച്ചു. അഗ്നിരക്ഷാ സേന തീ കെടുത്താനുള്ള ശ്രമം നടത്തവെ കനത്ത മഴ പെയ്തതിനാൽ തീ പടരുന്നത് ഒഴിവായി. ഇന്നലെ വൈകിട്ടാണ് തീ പിടിത്തമുണ്ടായത്. ഉണങ്ങിയ മരങ്ങൾ കത്തിനശിച്ചു. ഉണക്കപ്പുല്ലിനു തീപിടിച്ചു പടരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com