ADVERTISEMENT

മൊബൈൽ ഫോൺ ഫിലിം മേക്കിങ് ശിൽപശാല ഓഗസ്റ്റ് 4ന്:
പയ്യന്നൂർ ∙ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി 20ാം വാർഷികാഘോഷത്തിൽ മൊബൈൽ ഫോൺ ഫിലിം മേക്കിങ്ങിനെക്കുറിച്ച് ശിൽപശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 4ന് പയ്യന്നൂർ കോളജ് സെമിനാർ ഹാളിൽ ചലച്ചിത്ര സംവിധായകൻ ആർ.പി.അമുദൻ ശിൽപശാല നയിക്കും. 9446168067, 9447783560.

ഡിഗ്രി സീറ്റ് ഒഴിവ്
പരിയാരം ∙ കാരക്കുണ്ട് എംഎം കോളജിൽ എസ്‌സി/എസ്ടി, ജനറൽ വിദ്യാർഥികൾക്ക് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 04602222243, 8111973737.

വാർഡ് സഭ നാളെ 
ശ്രീകണ്ഠപുരം ∙നഗരസഭ 4ാം വാർഡ് ചെമ്പന്തൊട്ടി കട്ടായിയിലെ വാർഡ് സഭ നാളെ 3.30 മുതൽ ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂളിൽ നടക്കും. ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയിട്ടുള്ളവർ ആവശ്യമായ രേഖകളുമായെത്തി  അപേക്ഷകരുടെ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കണം. തൊഴിലുറപ്പ് കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് വാർഡ് സഭയിൽ വിതരണം ചെയ്യുമെന്ന് വാർഡ് കൗൺസിലർ ചാക്കോ കൊന്നയ്ക്കൽ അറിയിച്ചു. 

ഗ്രാമസഭ ഇന്ന് 
ഏരുവേശി ∙പഞ്ചായത്ത് 9ാം വാർഡ് ഗ്രാമസഭ ഇന്നു 3ന് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് അംഗം മോഹനൻ മൂത്തേടൻ അറിയിച്ചു. 

താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങ് 2024 വർഷത്തെ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള താൽക്കാലിക റാങ്ക് ലിസ്റ്റ് നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. പരാതി ഉള്ളവർ രേഖാമൂലം ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 5ന് മുൻപ് പ്രിൻസിപ്പൽ ഓഫിസിൽ അറിയിക്കണം.

നവോദയ ആറാം ക്ലാസ് പ്രവേശനം
2025-26 അധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി ചെണ്ടയാട് ജവാഹർ നവോദയ വിദ്യാലയം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 16. 0490– 2962965 www.navodaya.gov.in.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്
കണ്ണൂർ എൽബിഎസ് സെന്ററിൽ സ്കിൽ അപെക്സ് അക്കാദമി നടത്തുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാം. 8606907093 

വനിതാ കമ്മിഷൻ അദാലത്ത് നാളെ
വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് നാളെ രാവിലെ 10 മുതൽ കലക്ടറേറ്റ് ഓഡിറ്റോറിയം ഹാളിൽ നടക്കും.

അപേക്ഷ ക്ഷണിച്ചു
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ(സോഫ്റ്റ്‌വെയർ), ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ. 0497 –2702812, 9495680643.

സിഡിറ്റിന്റെ കണ്ണൂർ മേലേ ചൊവ്വ കംപ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡേറ്റാ എൻട്രി, അക്കൗണ്ടിങ് (ടാലി), ഡിടിപി, എംഎസ് ഓഫിസ്, പൈത്തൺ സി പ്രോഗ്രാമിങ് എന്നീ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത– എസ്എസ്എൽസി. 99477 63222.

മൾട്ടിപർപ്പസ് വർക്കർ ഇന്റർവ്യൂ
നാഷനൽ ആയുഷ് മിഷൻ വഴി മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ കോടിയേരി ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓഗസ്റ്റ് 2ന് രാവിലെ 11ന് ഡിസ്‌പെൻസറിയിൽ അഭിമുഖം. 0490– 2359655.

ഹിയറിങ് മാറ്റി
ഇരിട്ടി, തലശ്ശേരി ദേവസ്വം ട്രൈബ്യൂണലിൽ നാളെ (26) കലക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. 

ഓണശ്രീ ലോഗോ
കുടുംബശ്രീ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഓണശ്രീ –2024 നോടനുബന്ധിച്ച് ലോഗോ ക്ഷണിച്ചു. 
കുടുംബശ്രീ ഓക്സിലറി അംഗങ്ങൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. 0497 2702080

സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയാ ക്യാംപ് 28ന്
കണ്ണൂർ ∙ പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് മംഗലാപുരം ജസ്റ്റിസ് കെ.എസ്.ഹെഗ്ഡെ മെഡിക്കൽ ഹോസ്പിറ്റലുമായി സഹകരിച്ച് 28ന് രാവിലെ 9 മുതൽ 12 വരെ കണ്ണൂർ‌ പടന്നപ്പാലത്തെ പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ബിൽഡിങ്ങിൽ സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയാ ക്യാംപ് നടത്തും. 94472 83039, 88481 76537.

വൈദ്യുതി മുടക്കം
കാടാച്ചിറ ∙ ചാല വെസ്റ്റ്, സ്ക്വയർഫീറ്റ് വില്ല, മിസ്റ്റ് വില്ല, എലീന അപ്പാർട്മെന്റ്, പിവിഎസ് അപ്പാർട്മെന്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 10.00–5.30
മയ്യിൽ∙ മയ്യിൽ ടൗൺ 9.00 –5.00, നിരത്തുപാലം, മണിയങ്കീൽ, പഴശി, മയ്യിൽ പഞ്ചായത്ത് ഓഫിസ് ട്രാൻസ്ഫോമർ പരിധി 9.00 – 5.00.
പാനൂർ ∙ ചെണ്ടയാട് മാവേലി സ്റ്റോർ, വാച്ചാലി മുക്ക് എന്നീ ട്രാൻസ്ഫോമർ പരിധി–7.00–5.00
പാടിയോട്ടുചാൽ∙ മാണിയാടൻ സ്റ്റോപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ 
മാതമംഗലം ∙കാര്യപ്പള്ളി, കാര്യപ്പള്ളി ടൗൺ, പെരുവാമ്പ, പെരുവാമ്പ ബിഎസ്എൻഎൽ, ചോരൽപള്ളി, മൂലവയൽ, ഓടമുട്ട്, പെടേന ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ

സൗജന്യ പരിശീലനം 
കണ്ണൂർ ∙നഗരത്തിലെ നേതാജി റോഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ, എൽഡിസി പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം നൽകും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടത്തുന്ന സൗജന്യ പരിശീലനത്തോടൊപ്പം ലൈബ്രറി സൗകര്യവും സ്റ്റഡി മെറ്റീരിയലും സൗജന്യമായി നൽകും. 0497–2706151

സീറ്റ് ഒഴിവ്
തലശ്ശേരി∙ ഗവ. ബ്രണ്ണൻ കോളജിൽ ബിരുദ പ്രവേശനത്തിന് വിവിധ വിഷയങ്ങളിൽ എസ്‍സി, എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഓഗസ്റ്റ് ഒന്നിന് 5 മണിക്ക് അകം ഓഫിസിൽ അപേക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com