ADVERTISEMENT

എടക്കാട് ∙ നടാൽ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടതു കാരണം നടാൽ–താഴെചൊവ്വ ബൈപാസിൽ ഇന്നലെ മുഴുവൻ സമയ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു.  ബൈപാസിലെ കിഴുത്തള്ളി മുതൽ നടാൽ വരെ ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്ത് സ്വതവേ തന്നെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. 

  ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ തോട്ടട–നടാൽ ദേശീയ പാതയിലൂടെയാണ് ഭൂരിഭാഗം വാഹനങ്ങളും പോയിക്കൊണ്ടിരുന്നത്. ഇന്നലെ നടാൽ റെയിൽവേ ഗേറ്റ് അടച്ചത് കാരണം എല്ലാ വാഹനങ്ങളും ബൈപാസ് വഴി ഓടിയതാണ് കുരുക്ക് രൂക്ഷമാകാൻ കാരണമായത്.  കിഴുത്തള്ളി മുതൽ ചാല അമ്പലം സ്റ്റോപ് വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്.   ഇന്നലെ രാവിലെ 8 മുതൽ തന്നെ ഗതാഗതക്കുരുക്ക് തുടങ്ങിയതിനാൽ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com