ADVERTISEMENT

ചക്കരക്കൽ ∙ കുന്നിടിക്കൽ വ്യാപകമായതോടെ ചക്കരക്കൽ മേഖലയിലെ വിവിധ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ. കാപ്പാട്–ചക്കരക്കൽ റോഡിൽ വിളക്കാനാൻമെട്ട, മൂന്നുപെരിയ–ചക്കരക്കൽ റോഡിൽ ആശാരിക്കാട്, അ‍ഞ്ചരക്കണ്ടി–ചാലോട് റോഡിൽ അമ്പനാട് പ്രദേശങ്ങളിലൊക്കെ മണ്ണിടിച്ചിൽ ഭീഷണിയുണ്ടെന്നു നാട്ടുകാർ പറയുന്നു. കുന്നിടിക്കുന്നത് അനുമതിയോടെയാണെന്നാണ് ബന്ധപ്പെട്ടവർ നാട്ടുകാരോടും പരിസ്ഥിതി പ്രവർത്തകരോടും പറയുന്നത്.

എന്നാൽ കുന്നിടിക്കുന്നതിലെ അശാസ്ത്രീയത ആരോപിക്കുമ്പോൾ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ദേശീയപാത നിർമാണത്തിനു മണ്ണ് ശേഖരിക്കുന്നതിനാണ് കുന്നിടിക്കുന്നത് എന്നാണ് ഇവർ നാട്ടുകാരോട് പറയുന്നത്. പള്ളിപ്പൊയിൽ വിളക്കാനാൻമെട്ട കുന്നിന്റെ ഒരു ഭാഗം സമീപത്തെ റോഡ് നിരപ്പിൽ നിരത്തിയ നിലയിലാണ്. 

വാഹനങ്ങൾ പാർക്ക്‌ ചെയ്യാനും കുട്ടികൾ ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ കളിക്കാനും സൈക്കിൾ പഠിക്കാനും പതിവായി ഇവിടെ എത്താറുണ്ട്. ഇതേ അവസ്ഥ തന്നെയാണ് മൂന്നുപെരിയ ശിശു മന്ദിരത്തിനു സമീപം ആശാരിക്കാട്ടിലും ഉള്ളത്. അശാസ്ത്രീയമായി മണ്ണെടുത്തതു കാരണം മൊബൈൽ ടവറും വൈദ്യുതത്തൂണും ഏതു സമയവും നിലംപൊത്തുന്ന സ്ഥിതിയാണ്. അ‍ഞ്ചരക്കണ്ടി–ചാലോട് റോഡിൽ അമ്പനാട്ടും മണ്ണിടിച്ചിൽ ഭീഷണിയുണ്ടെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com