ADVERTISEMENT

ചെറുപുഴ ∙ തേജസ്വിനിപ്പുഴയുടെ മീന്തുള്ളി ഭാഗത്തു പാലം നിർമിക്കാൻ 2.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ.മധുസൂദനൻ എംഎൽഎ അറിയിച്ചു. കർണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്താണു പാലം നിർമിക്കുന്നത്. പാലമില്ലാത്തതിൽ മഴക്കാലത്ത് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.

നിലവിലുള്ള നടപ്പാലത്തിനു സമീപത്താണു പുതിയ പാലം നിർമിക്കുക.3 സ്പാനോടുകൂടിയതും 60 മീറ്റർ നീളവും 6.7 മീറ്റർ വീതിയുമുള്ള പാലമാണു മീന്തുള്ളിയിൽ നിർമിക്കുന്നത്. പാലത്തിന്റെ ഒരു വശത്തു നടപ്പാതയും ഉണ്ടാകും. എംഎൽഎയുടെ ശുപാർശ പ്രകാരം 2022-23 വർഷത്തെ സംസ്ഥാന  ബജറ്റിലാണു തുക നീക്കിവച്ചത്. 

English Summary:

Residents near the Karnataka forest border in Cherupuzha will soon have a new bridge across the Tejaswini River. MLA T.I. Madhusoodanan announced administrative sanction of Rs 2.40 crore for the project, which aims to improve connectivity and alleviate hardship faced during monsoons.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com