ADVERTISEMENT

ഇരിക്കൂർ ∙ പാറ്റക്കൽ-കക്കട്ടംപാറ-ബ്ലാത്തൂർ റോഡിൽ ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി 12ന് കലിക്കോട് വെള്ളച്ചാട്ടത്തിന് സമീപം റോഡരികിലെ ചതുപ്പിൽ നിൽക്കുന്നതായി കണ്ടെന്നാണ് പറയുന്നത്. ശ്രീകണ്ഠപുരം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ.ബാലന്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘവും നാട്ടുകാരും രാത്രിയും ഇന്നലെ ഉച്ചവരെയും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

കലിക്കോട് റോഡരികിൽ കണ്ടെത്തിയ കാൽപാടുകൾ.
കലിക്കോട് റോഡരികിൽ കണ്ടെത്തിയ കാൽപാടുകൾ.

2 കാൽപാടുകൾ ലഭിച്ചെങ്കിലും ചെളി പടർന്നതിനാൽ പുലിയാണോ കാട്ടുപൂച്ചയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പുലിയെന്ന് സംശയിക്കാൻ കഴിയുന്ന മറ്റു തെളിവുകളൊന്നും ലഭിച്ചിട്ടില്ല.ഇവിടം 2 കിലോമീറ്ററിലേറെ ദൂരം കാട് മൂടിയ വിജനമായ പ്രദേശമാണ്. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വൈശാഖ് രാജൻ, സുജിത്ത് രാഘവൻ, ബിബിൻ, വാച്ചർമാരായ അഖിൽ ബിനോയ്, രജീഷ്, ഡ്രൈവർ സി.കെ.അജീഷ് എന്നിവർ തിരച്ചിലിൽ പങ്കെടുത്തു.

English Summary:

Following a reported sighting by bikers, the Forest Department in Irikkoor, Kerala, launched an investigation near the Kalikode waterfall. Despite an extensive search, no concrete evidence of the tiger was found.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com