ADVERTISEMENT

പയ്യന്നൂർ ∙ ഗവ. താലൂക്ക് ആശുപത്രിയിൽ 56 കോടി രൂപയുടെ കെട്ടിടം മതിയോ?.  ഡോക്ടർമാർ വേണ്ടേ?  ഇന്നലെ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിയ 427 രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും ചോദ്യമാണിത്. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയാണ്. സേവനത്തിന്റെ കാര്യത്തിൽ കായകൽപം ഉൾപ്പെടെ ഉന്നത ബഹുമതികൾ നേടിയ സർക്കാർ ആശുപത്രി.ഇന്നലെ ഈ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത് 427 പേരാണ്. 

ഒറ്റ സ്പെഷ്യൽറ്റി ഡോക്ടറും ഇന്നലെ വന്നില്ല. കാഷ്വൽറ്റിയിലുള്ള 3 താൽക്കാലിക ഡോക്ടർമാരാണ് ഇവർക്ക് ചികിത്സ നൽകിയത്. ഈ ആശുപത്രിയിൽ ഞായറാഴ്ച ദിവസം സ്പെഷ്യൽറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് വലിയ ബോർഡ് ആശുപത്രിയിലുണ്ട്. ആ ബോർഡ് കാണുന്നവർ കരുതും മറ്റെല്ലാ ദിവസവും ഈ ആശുപത്രിയിൽ ഇവരുടെ സേവനം ലഭിക്കുമെന്ന്. 

പല ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമേ ഇവിടെ ലഭിക്കാറുള്ളൂവെന്ന് രോഗികൾ പറയുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രികളിലെല്ലാം ബെഡുകൾ ഒഴിവില്ലാതിരിക്കുമ്പോൾ ഈ ആശുപത്രിയിൽ 300 ഓളം ബെഡുകൾ ഒഴിഞ്ഞുകിടക്കുന്നു. വിരലിലെണ്ണാവുന്ന രോഗികൾ മാത്രമേ ഇവിടെ ഐപി വിഭാഗത്തിൽ ഉള്ളൂ. നാട് പനി പിടിച്ച് കിടക്കുമ്പോഴും ഈ താലൂക്ക് ആശുപത്രിയിൽ എംഡിയുടെ കസേര ഒഴിഞ്ഞുകിടന്നു.

English Summary:

Despite boasting a new Rs 56 crore building and prestigious awards like Kayakalp, Govt. Taluk Hospital in Payyanur faces criticism for severe doctor shortages. 427 patients experienced the impact firsthand, raising concerns about the effectiveness of infrastructure without adequate medical staffing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com