ADVERTISEMENT

ചെറുപുഴ∙ റോഡുകളുടെ ഫുട്പാത്തുകൾ കാടുകയറി മൂടിയതോടെ കാൽനടയാത്രക്കാർ ദുരിതത്തിലായി. മലയോരപാതയുടെയും മഞ്ഞക്കാട്-തിരുമേനി- മുതുവം പിഡബ്ല്യുഡി റോഡിന്റെയും ഫുട്പാത്തുകൾ കാടുകയറി മൂടിയതാണു കാൽനട യാത്രക്കാരെ ദുരിതത്തിലാക്കിയത്. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന മലയോരത്തെ പ്രധാന റോഡുകളാണിത്. റോഡുകളിലൂടെ ബസുകൾ ഉൾപ്പെടെയുള്ള രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം മാത്രമേയുള്ളൂ. ഇതുമൂലം കാൽനടയാത്രക്കാർക്ക് ആശ്രയം ഫുട്പാത്തുകൾ മാത്രമാണ്. 

എന്നാൽ ഒട്ടുമിക്കയിടങ്ങളിലും ഫുട്പാത്തുകൾ കാടുകയറി മൂടിയ നിലയിലാണ്. ചിലയിടങ്ങളിൽ ഓവുചാലിനു മുകളിൽ സ്ലാബിടാത്തതും കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണു ദിവസവും ഇതുവഴി കാൽനട യാത്ര ചെയ്യുന്നത്. എന്നാൽ കാൽനട യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ പോലും അധികൃതർ തയാറാകുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്പാത്തുകളിലെ കാടുകൾ വെട്ടിത്തെളിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

Overgrown weeds on the footpaths of key roads in Cherupuzha, Kerala, are creating hazards for pedestrians. Locals demand authorities address this issue and ensure basic amenities for safe passage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com