ADVERTISEMENT

മയ്യിൽ∙ ചെക്യാട്ട് ഗുഹാ റോഡിലെ മയ്യിൽ ഗവ. പ്രീമെട്രിക് ഹോസ്റ്റലിനോടു (ഗേൾസ്) അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധമുയരുന്നു. ഹോസ്റ്റലിന്റെ ചുറ്റുമതിൽ തകർന്ന് വീണ് മൂന്ന് വർഷത്തിലേറെ കഴിഞ്ഞിട്ടും പുനർ നിർമിച്ചിട്ടില്ല. ഹോസ്റ്റലിൽ സ്ഥാപിച്ച സിസിടിവി വർഷങ്ങളായി പ്രവർത്തനരഹിതമാണ്. വൈദ്യുതി നിലച്ചാൽ പകരം സംവിധാനങ്ങളുമില്ല. ഈ പ്രശ്നങ്ങൾ ഒട്ടേറെത്തവണ രക്ഷിതാക്കൾ പിടിഎ മീറ്റിങ്ങിൽ അടക്കം ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.

തകർന്നുവീണ മതിലിന്റെ ഭാഗങ്ങൾ കാടുകയറി പാമ്പുകൾ അടക്കമുള്ള ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാണ്. തകർന്ന ഭാഗങ്ങളിലൂടെ തെരുവുനായ്കൾ വരുന്നത് മൂലമുള്ള ദുരിതവും ഏറിവരികയാണ്. വൈദ്യുതി നിലയ്ക്കുന്നതു അടുക്കളയുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുകയാണ്. 41 വിദ്യാർഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. 15 വർഷം മുൻപാണ് ഹോസ്റ്റൽ ഉദ്ഘാടനം നടന്നത്. സമീപമുള്ള ബോയ്സ് ഹോസ്റ്റലിന്റെ മുൻവശം മതിലും വാഹനം ഇടിച്ച് തകർന്ന നിലയിലാണ്.

English Summary:

The Mayyil Government Pre-Metric Girls Hostel is facing severe criticism for its dilapidated infrastructure and authorities' inaction despite repeated complaints. Issues include a collapsed perimeter wall, non-functional CCTV, frequent power outages, and a lack of safety measures, jeopardizing the well-being of 41 resident students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com