ADVERTISEMENT

അധ്യാപകർ; വെള്ളോറ ∙ ടഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ.

കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാംപ്  
∙ കൃഷി വകുപ്പ് കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സർവീസ് ക്യാംപുകൾ സംഘടിപ്പിക്കുന്നു. ഫോൺ: 7558996401.

അധ്യാപക നിയമനം
∙ കണ്ണൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖത്തിന് ഒന്നിന് രാവിലെ 10നു സ്ഥാപനത്തിൽ ഹാജരാകണം

ഫിഷ് കിയോസ്‌ക്:അപേക്ഷ ക്ഷണിച്ചു 
∙ ജില്ലയിൽ ഫിഷ് കിയോസ്‌ക് നിർമാണ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 17. വിവരങ്ങൾക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലോ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. ഫോൺ: 0497 2732340.

അഭിമുഖം നാളെ
പയ്യാവൂർ ∙ പഞ്ചായത്തിൽ യോഗിനികളുടെ നാട് എന്ന പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ യോഗ പരിശീലക നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്ന് യോഗയിൽ ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. 0460 2210124.

ഒഴിവ്
പത്തായക്കുന്ന് ∙ മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. നാളെ വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. താൽപര്യമുള്ളവർക്ക് നേരിട്ടോ phcmokeri@gmail.com എന്ന മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 0490 2313337, 2938337.
തലശ്ശേരി∙ അഡാക്ക് എരഞ്ഞോളി ഫാമിൽ ജനറേറ്റർ, വാട്ടർപമ്പ്, എയറേറ്റർ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്കിൽഡ് ലേബറർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്എസ്എൽസി, ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഒക്ടോബർ 8ന് 10 മണിക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുമായി ഫിഷ് ഫാമിൽ എത്തണം. 0490 2354073

വികസന സമിതിയോഗം
തലശ്ശേരി∙ താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 5ന് 10.30ന് താലൂക്ക് ഓഫിസ് കോൺഫ്രൻസ് ഹാളിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com