ADVERTISEMENT

പാനൂർ ∙ റോഡരികിൽ നിർത്തിയിട്ട കാറുമായി കടന്നുകളഞ്ഞ തൃശൂർ സ്വദേശികളായ 3 അംഗ സംഘത്തെ പൊലീസ് പിന്തുടർന്നു പിടികൂടി. കിഴക്കേ ചമ്പാട് കുറിച്ചിക്കര ഫ്രൂട്സ് കടയ്ക്കു സമീപത്ത് നിർത്തിയിട്ട കാർ ഇന്നലെ പുലർച്ചെയാണ് മോഷണം പോയത്. കുറിച്ചിക്കര മിഥിലാജിന്റേതാണ് കാർ. ജിപിഎസിന്റെ സഹായത്തിൽ കാറിന്റെ സഞ്ചാരവഴി കണ്ടെത്തി പിന്തുടർന്ന പൊലീസ് തൃശൂർ ചാവക്കാട് റോഡിൽ വച്ചാണ് ഇസ്മായിൽ, ഷാഹിദ്, കണ്ണൻ എന്നിവരെ പിടികൂടിയത്. സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള തർക്കംമൂലം മിഥിലാജിന്റെ സുഹൃത്ത് നൽകിയ ക്വട്ടേഷൻ പ്രകാരമാണു കാർ കവർന്നതെന്ന് ആരോപണമുണ്ട്. കാറിൽ ജിപിഎസ് സംവിധാനമുള്ള കാര്യം അറിയാതെയായിരുന്നു കവർച്ച. പ്രിൻസിപ്പൽ എസ്ഐ പി.ജി.രാംജിത്ത്, എസ്ഐ രാജീവൻ ഒതയോത്ത്, ശ്രീജിത്ത് കൊടേരി, ഒ.കെ.വിപിൻ, കെ.സജേഷ് എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്. കേസിൽ ഇനിയും പ്രതികളുണ്ട്.

English Summary:

A car theft in Kurichikkara took a quick turn when police, aided by GPS tracking, apprehended the three suspects from Thrissur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com