ADVERTISEMENT

ഇരിക്കൂർ ∙ റോഡ് അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച് ഒരു മാസത്തിലേറെയായിട്ടും ടാറിങ് നടത്താത്തത് അപകട ഭീഷണിയാകുന്നു. മലപ്പട്ടം-കണിയാർവയൽ റോഡാണ് കണിയാർവയൽ ജംക്‌ഷന് സമീപം വെട്ടിപ്പൊളിച്ചത്. കിഫ്ബി പദ്ധതിയിൽ 32 കോടി രൂപ ചെലവിൽ 2 വർഷം മുൻപാണ് റോഡ് മെക്കാഡം ടാറിങ് നടത്തിയത്. ഉറവയുള്ള റോഡിൽ വെള്ളം തിരിച്ചു വിടാതെ ടാറിങ് നടത്തിയതിനാൽ ആദ്യ കാലവർഷത്തിൽ തന്നെ വെളളം ഒഴുകി റോഡ് അമർന്ന് വിള്ളൽ രൂപപ്പെട്ടിരുന്നു. 

പരാതികൾ വ്യാപകമായതോടെ ഒരു മാസം മുൻപ് റോഡ് 5 മീറ്ററോളം വെട്ടിപ്പൊളിച്ച് ഉറവ വെള്ളം, പൈപ്പ് വഴി ഓവുചാലിലേക്ക് മാറ്റി ജിഎസ്ബി മിശ്രിതം ഉപയോഗിച്ച് താൽക്കാലികമായി മൂടുകയായിരുന്നു.കല്ലുകൾ ഇളകി ടാറിങ്ങിലേക്കു വരെ ചിതറിക്കിടക്കുന്നതിനാൽ ഇതുവഴി കാൽനട യാത്ര പോലും ദുരിതമായിരിക്കുകയാണിപ്പോൾ. റോഡരികിൽ തന്നെ ഓട്ടോറിക്ഷ സ്റ്റാൻഡും ഉണ്ട്. വാഹനങ്ങൾ പോകുമ്പോൾ കല്ലുകൾ തെറിക്കുന്നത് കാരണം ഓട്ടോ ഡ്രൈവർമാരും ദുരിതത്തിലാണ്.

English Summary:

A month-long delay in repairing a dug-up section of the Malapooram-Kaniyarvayal road is causing hardship for commuters and highlighting concerns about the quality of previous roadwork.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com