ADVERTISEMENT

നീലേശ്വരം ∙ ജില്ലയിലെ അടയ്ക്കാ കർഷകരുടെ പ്രതിസന്ധി നീക്കാൻ കൃഷിവകുപ്പിന്റെ അരക്കനട്ട് പാക്കേജ്. ഈ സാമ്പത്തിക വർഷം ജില്ലയിൽ മാത്രമാണ് ഈ പദ്ധതി നടപ്പാക്കുക. മഞ്ഞളിപ്പു രോഗം ബാധിച്ച കമുക് വെട്ടിമാറ്റുന്നതിനൊപ്പം പുതിയ തൈകൾ നടുന്നതിനും പദ്ധതിയിൽ സർക്കാർ സബ്സിഡി ലഭിക്കും. രോഗം ബാധിച്ച് ഉൽപാദനം കുറഞ്ഞ കമുക് മുറിച്ചു മാറ്റാൻ ഒന്നിന് 200 രൂപ നിരക്കിൽ ഹെക്ടറിന് 2000 രൂപ വരെ നൽകും.

പുതിയ തൈകൾ നടാൻ തൈ ഒന്നിന് 5 രൂപ നിരക്കിൽ 1000 തൈകൾക്കു സബ്സിഡി നൽകും. അടുത്ത സാമ്പത്തിക വർഷം മുതൽ വളവും ഇടവിള കൃഷിയും പദ്ധതിയിൽ പെടുത്തും. പരപ്പ ബ്ലോക്കിലെ കിനാനൂർ– കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം– ബേളൂർ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലെ കമുക് കർഷകർ ഇന്ന് അതതു കൃഷിഭവനുകളുമായി നേരിട്ടു ബന്ധപ്പെടണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com