ADVERTISEMENT

തൃക്കരിപ്പൂർ ∙ താലൂക്ക് ആശുപത്രിയിൽ ഇനി മുതൽ രാത്രിയിലും ഡയാലിസിസ് നടത്താം. ഒപ്പം രാത്രിയിൽ ഡോക്ടറുടെ സേവനവും ലഭ്യമാകും. ജില്ലയിൽ സർക്കാർ ആശുപത്രിയിൽ ആദ്യമായാണു രാത്രി ഡയാലിസിസിനുള്ള സൗകര്യമൊരുക്കുന്നത്. എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു.

തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷൻ കെ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ചന്ദ്രമതി, പഞ്ചായത്ത് അംഗം എം.രജീഷ് ബാബു, എം.രാമചന്ദ്രൻ, എം.ഗംഗാധരൻ, സി.രവി, ഒ.ടി.അഹമ്മദ് ഹാജി, മെഡിക്കൽ ഓഫിസർ ഡോ.വി.സുരേശൻ എന്നിവർ പ്രസംഗിച്ചു. രാത്രികാല ഡയാലിസിസ് ആരംഭിക്കുന്നതോടെ 3 ഷിഫ്റ്റുകളായി. 39 പേർക്ക് 3 ഷിഫ്റ്റുകളിൽ ഡയാലിസിസ് സൗകര്യം ലഭിക്കും.

നിലവിൽ 27 പേർക്കാണു ലഭിച്ചു വന്നത്. ഇതോടെ ഡോക്ടറുടെ സേവനം രാത്രി 11 വരെയും ഉണ്ടാകും. ജില്ലാതിർത്തിയിലെ വിവിധ പഞ്ചായത്തുകളിൽ പെട്ടവർ ഡയാലിസിസിനു കാത്തിരിക്കുന്ന സാഹചര്യത്തിലാണു മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങുന്നത്. ഇതു വലിയ തോതിൽ പ്രയോജനം ചെയ്യും. മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അധിക ജീവനക്കാരെ നിയമിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഷിഫ്റ്റ് അധികരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com