ADVERTISEMENT

മുന്നാട് (കാസർ‍കോട്) ∙ കാൽനൂറ്റാണ്ടു കാലം സ്വകാര്യ സർവകലാശാലകൾ പോലെയുള്ള വ്യവസ്ഥകളെ കേരളം പ്രതിരോധിച്ചെന്നും ഇനിയത് സാധ്യമല്ലെന്നും സ്പീക്കർ എ.എൻ.ഷംസീർ. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ ഇനി മുന്നോട്ടു പോകാൻ കഴിയൂ. കാലം അതാണ്‌. സംസ്ഥാന ബജറ്റിൽ സ്വകാര്യ - വിദേശ സർവകലാശാലകളെക്കുറിച്ച്‌ പറയുന്നുണ്ട്‌. സർക്കാർ നിയന്ത്രണത്തിൽ അത്തരം സ്ഥാപനം വേണമെന്നാണ്‌ അഭിപ്രായം.

വെല്ലുവിളികൾ മറികടക്കാൻ മത്സരാധിഷ്ഠിതമായി ഉന്നത വിദ്യാഭ്യാസം മാറണം. പുതിയ കോഴ്സുകൾ വരണം. വികസന കാര്യത്തിലും അത്തരം നയമാണ്‌ പിന്തുടരേണ്ടത്‌. സിഎമ്മിൽ (മുഖ്യമന്ത്രി) നിന്നു പിഎമ്മായ(പ്രധാനമന്ത്രി) നരേന്ദ്രമോദി വീണ്ടും സിഎമ്മായി (ക്ലർജിമാൻ– പൂജാരി) മാറിയെന്ന്‌ സ്‌പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കാസർകോട് മുന്നാട് നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സ്‌റ്റേജിനങ്ങളുടെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com