ADVERTISEMENT

കാസർകോട്∙ മലയാളം പഠിക്കാത്ത ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിച്ചാൽ അഞ്ചുവർഷത്തിനകം മലയാളം എഴുത്തുപരീക്ഷ പാസാകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഔദ്യോഗിക ഭരണപരിഷ്ക്കാര ഔദ്യോഗിക ഭാഷ) വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി വി.ആർ കൃഷ്ണകുമാറിന്റെ  അധ്യക്ഷതയിൽ  ചേർന്ന ജില്ലാതല ഔദ്യോഗിക ഭാഷാസമിതി യോഗം  തീരുമാനിച്ചു. 

നിലവിൽ 10 വർഷത്തിനകമാണ് പരീക്ഷ വിജയിക്കേണ്ടത്. ജനങ്ങൾക്ക് സർക്കാർ സേവനങ്ങളും വിവരങ്ങളും ഭരണഭാഷയിൽ  നൽകാൻ എല്ലാ സർക്കാർ ഓഫിസുകളും കർശന നടപടി സ്വീകരിക്കണം. വിവിധ വകുപ്പുകൾ ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ഭരണഭാഷ ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ അവലോകനം ചെയ്തു.

ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലൊഴികെയുള്ള ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും സർക്കാർ ഓഫിസുകളിൽ എല്ലാ ഫയലുകളും മലയാളത്തിൽ ലഭ്യമാക്കണം. എല്ലാ ജില്ലാ ഓഫിസുകളിലും വകുപ്പ് തല യോഗം ചേർന്ന് ഭരണഭാഷ പുരോഗതി അവലോകനം ചെയ്യുന്നതിന് നിർദേശിച്ചു.

ഓഫിസ് പേര്, ഔദ്യോഗിക മുദ്ര വാഹനത്തിൽ എഴുതുന്ന പേര് എന്നിവ ഉൾപ്പടെ മലയാളത്തിലും ഇംഗ്ലിഷിലും തയാറാക്കണം. ഏകീകൃത മാനകത്തിലേക്ക് മലയാളഭാഷപ്രയോഗത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഔദ്യോഗിക ഭാഷ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രസിദ്ധീകരിച്ച മലയാളത്തിന്റെ എഴുത്ത് രീതി എന്ന കൈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന രീതിയിൽ ഉപയോഗിക്കണമെന്ന് വി.ആർ. കൃഷ്ണകുമാർ നിർദേശിച്ചു. എഡിഎം കെ.വി. ശ്രുതി പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com